വെള്ളപ്പൊക്കം: ഇന്തോനേഷ്യയില്‍ എട്ട് സ്‌കൗട്ടിങ് വിദ്യാര്‍ഥികള്‍ മരിച്ചു
ജക്കാര്‍ത്ത: പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ക്ക് വെള്ളപ്പൊക്കത്തില്‍ പെട്ട് ദാരുണാന്ത്യം. 250 പേരടങ്ങുന്ന സ്‌കൗട്ടിങ് സംഘത്തിലെ എട്ട് വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടത്. രണ്ടു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്തോനേഷ്യയിലെ യോഗ്യകര്‍താ മേഖലയിലാണ് സംഭവം. അധ്യാപകര്‍ക്കൊപ്പം ജാവാ ദ്വീപിലൂടെയുള്ള യാത്രയില്‍ സംപോര്‍ നദി മുറിച്ചു കടക്കുന്നതിനിടെയുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണമായത്. യോഗ്യകര്‍താ ദുരന്ത സുരക്ഷാ വിഭാഗവും ദേശീയ ദുരന്ത നിവാരണ സേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കനത്ത മഴയുടെ കാലമായിട്ടും അത് വകവെക്കാതെയായിരുന്നു പഠനയാത്ര സംഘടിപ്പിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി. രക്ഷപ്പെട്ടവരില്‍ പത്തോളം വിദ്യാര്‍ഥികള്‍ക്ക് ചികിത്സ നല്‍കിയതായി പ്രാദേശിക സൈനിക മേധാവി അറിയിച്ചു.
തുടര്‍ച്ചയായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടാകുന്ന ഇന്തോനേഷ്യയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ മലമ്പ്രദേശത്താണ് ജീവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."