സ്വര്‍ണ്ണം വ്യാപാരത്തിന്റെ പേരില്‍ തര്‍ക്കം;നാലുപേര്‍ക്ക് വെട്ടേറ്റു
പുതുനഗരം: കരിപ്പോട് സ്വര്‍ണ്ണം വ്യാപാരത്തിന്റെ പേരില്‍ തര്‍ക്കം നാലുപേര്‍ക്ക് വെട്ടേറ്റു. വെമ്പല്ലൂര്‍ സ്വദേശി രാജേഷ് (35), അഷ് റഫലി(38), പൊള്ളാച്ചി സ്വദേശികളായ ഇഖ്ബാല്‍ (52), ഇല്ല്യാസ് (21) എന്നിവര്‍ക്കാണ് വെട്ടേറ്റത്
കരുപ്പോട് വീട്ടിയോടില് താമസിക്കുന്ന രാജേഷിന്റെ പക്കലുള്ള 30 പവന്റെ സ്വര്‍ണ്ണം വാങ്ങുവാനായിട്ടാണ് തിരുപ്പൂരില്‍ നിന്നുള്ള സംഘം എത്തിയത്. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് പിന്നീട് വെട്ടില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. സംഘര്‍ഷത്തിനിടെ പരുക്കുകളോടെ കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച സംഘത്തിലെ അഷ്റഫിനെ പുതുനഗരം പൊലിസിന്റെ നിര്‍ദേശമനുസരിച്ച് നെന്മാറ പൊലിസ് നെന്മാറയില് വെച്ച് പിടികൂടുകയായിരുന്നു. ഗുരുതര പരുക്കുകളോടെ നാലുപേരേയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."