HOME
DETAILS
MAL
100 യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം; ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹില്‍ കാരുണ്യമഴ പെയ്തിറങ്ങി
backup
February 24 2020 | 03:02 AM
ബംഗളൂരു: ആനന്ദക്കണ്ണീരിനും ഹൃദയം തൊട്ടുള്ള പ്രാര്‍ഥനകള്‍ക്കുമിടയില്‍ കാരുണ്യത്തിന്റെ മഴ പെയ്തിറങ്ങി ബംഗളൂരു ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനി.
ഓള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നൂറു ജോഡി യുവതീയുവാക്കളുടെ സമൂഹ വിവാഹ വേദിയാണ് ബംഗളൂരുവിന്റെ ചരിത്രത്തില്‍ ഇടം നേടിയത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതീയുവാക്കളാണ് വിവാഹിതരായത്. പതിനായിരത്തിലധികം ആളുകളാണ് ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. രാവിലെ 10ന് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. അവരവരുടെ മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങ്.
സമൂഹ വിവാഹം മുസ്‌ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ബംഗളൂരു എ.ഐ.കെ.എം.സി.സി മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയെന്ന നിലയില്‍ അഭിമാനകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട മുഹൂര്‍ത്തങ്ങളില്‍ കൂടിയാണ് കെ.എം.സി.സി ബംഗളൂരു കമ്മിറ്റി കടന്നു പോകുന്നതെന്ന് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ മുഖ്യപ്രഭാഷണത്തിനിടെ പറഞ്ഞു. കെ.എം.സി.സി ബംഗളൂരു കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതര പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
എ.ഐ.കെ.എം.സി.സി ബംഗളൂരൂ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാന്‍ അധ്യക്ഷനായി. റിയാസ് ഗസ്സാലി ഖിറാഅത്ത് പാരായണം ചെയ്തു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡയരക്ടര്‍ ഡോ. എം.പി ഹസന്‍ കുഞ്ഞി, നിംഹാന്‍സ് സി.ഇ.ഒ പ്രസീദ് കുമാര്‍, സൗദിയ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ മുസ്തഫ, ദില്‍ഷന്‍ ഖാന്‍, എ.ഐ.കെ.എം.സി.സി ബംഗളൂരു ആംബുലന്‍സ് ഡ്രൈവര്‍ ബി.എ ഹനീഫ എന്നിവരെ ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ഉപഹാരം നല്‍കി ആദരിച്ചു. ദില്‍ഷന്‍ ഖാന്‍ സ്‌പോണ്‍സര്‍ ചെയ്ത ആംബുലന്‍സ് ഫണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. മൊബൈല്‍ ആപ്ലിക്കേഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു.
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ ആര്‍. രാമലിംഗ റെഡ്ഡി, ഡോ. ഉദയ് ബി. ഗരുഡാചാര്‍, യു.ടി ഖാദര്‍, എന്‍.എ ഹാരിസ്, ബി.എം ഫാറൂഖ് എം.എല്‍.സി, ദസ്തഗീര്‍ ആഗ, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ മുഹമ്മദ്, എസ്.എസ്.എ ഖാദര്‍ ഹാജി, ഫാ. ജോര്‍ജ് കണ്ണന്താനം, സ്വാമിജി വിപിന്‍ ചെറുവുള്ളില്‍, എ. ഷംസുദ്ദീന്‍, പ്രൊഫ. തഷ്‌രീഫ് ജഹാന്‍, അഡ്വ. നൂര്‍ബീനാ റഷീദ്, ജയന്തി രാജന്‍, തസ്‌നീം സേഠ്, അസീസ് കോറോം, മുസ്തഫ മാട്ടുങ്ങല്‍, ടി.എം ഷാഹിദ്, അബൂ സഈദ് ഹുസൈന്‍ മൗലവി, ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ്, സെക്രട്ടറി ഡോ. എം.എ അമീറലി സംസാരിച്ചു. മൗലാന മുഫ്തി ലുഥ്ഫുല്ല നികാഹിന് കാര്‍മികത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."