HOME
DETAILS
MAL
'ധൈര്യമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കൂ'
backup
February 24 2020 | 03:02 AM
നാഗ്പുര്‍: മനുവാദ അജണ്ടകള്‍ക്ക് ലഭിക്കുന്ന ജനപിന്തുണ നേരിട്ടറിയാന്‍ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കൂ എന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനോട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
പൗരത്വനിയമ ഭേദഗതിയും എന്‍.ആര്‍.സിയും എന്‍.പി.ആറും ആര്‍.എസ്.എസിന്റെ അജണ്ടകളാണെന്ന് ആസാദ് ആരോപിച്ചു. നാഗ്പൂരില്‍ ഭീം ആര്‍മിയുടെ തൊഴിലാളി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ് മേധാവിക്ക് ഒരു നിര്‍ദേശം നല്‍കാന്‍ ആഗ്രഹിക്കുകയാണ്. നുണകളുടെ മറനീക്കി പുറത്തുവരൂ. ഇത് ജനാധിപത്യമാണ്. നിങ്ങളുടെ അജണ്ടയുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കൂ. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞുതരും, മനുസ്മൃതിയനുസരിച്ചാണോ ഭരണഘടനയനുസരിച്ചാണോ രാജ്യം മുന്നോട്ടു പോകേണ്ടതെന്ന്'- ആസാദ് പറഞ്ഞു.
നാം ഭരണഘടനയിലാണ് വിശ്വസിക്കുന്നത്. അവര്‍ മനുസ്മൃതിയില്‍ വിശ്വസിക്കുന്നു. രാജ്യം ഭരണഘടന അനുസരിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. രണ്ടു ആശയങ്ങളും തമ്മില്‍ എപ്പോഴും സംഘര്‍ഷമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസിനു മേല്‍ നിരോധനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ മനുവാദം അവസാനിക്കുകയുള്ളൂ. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണ്. അവര്‍ ഭരണഘടനയെക്കുറിച്ച് സംസാരിക്കുകയും മനുസ്മൃതി അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയുമാണ്. പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും ആസാദ് ആരോപിച്ചു.
റെഷിംബാഗ് ഗ്രൗണ്ടില്‍ യോഗം ചേരുന്നതിന് ഭീം ആര്‍മിക്ക് പൊലിസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."