കിലോയ്ക്ക് 25 രൂപാ നിരക്കില്‍ അരി നല്‍കും: മന്ത്രി എ.കെ ബാലന്
പാലക്കാട്: സര്‍ക്കാര്‍ 25 രൂപാ സബ്സിഡി നല്‍കികൊണ്ട് കിലോയ്ക്ക് 25 രൂപാ നിരക്കില്‍ ജനങ്ങള്‍ക്ക് അരി ലഭ്യമാക്കുമെന്ന് നിയമ-സാംസ്ക്കാരിക-പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന് പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന്, പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് തുടങ്ങിയ സപ്ലൈകോ അരിക്കടയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആന്ധ്ര-തെലുങ്കാന-ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ തുകയ്ക്ക് അരി വാങ്ങിയാവും സര്‍ക്കാര്‍ സബ്സിഡിയോടെ ഈ നിരക്കില്‍ അരി വിപണിയില്‍ ലഭ്യമാക്കുകയെന്ന് മന്ത്രി പറഞ്ഞു. ഇതിന് ആവശ്യമായ അരി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിങ്കളാഴ്ച്ച മുതല്‍ എത്തി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും സബ്സിഡി നിരക്കില്‍ അരി ലഭിക്കാതെ വന്നത് സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ഈ അവസ്ഥ തരണം ചെയ്യാനാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. നഗരസഭാ ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാര്‍ ആദ്യ വില്പന നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ എ.എം ഹാസില, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. കൃഷ്ണന് കുട്ടി, എ.ശിവപ്രകാശന്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, റീജനല്‍ മനെജര്‍ പി. ദാക്ഷായണികുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."