എ.ഇ.ഒ ഓഫിസില്‍ അധ്യാപകരുടെ സര്‍വിസ് ബുക്കുകള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം
തൃപ്രയാര്‍: വലപ്പാട് എ.ഇ.ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ടിന്റെ മേശമേല്‍ കെട്ടിക്കിടക്കുന്നത് തൊണ്ണൂറ് അധ്യാപകരുടെ സര്‍വിസ് ബുക്കുകള്‍. ഒരു വര്‍ഷത്തോളമായി ഈ അവസ്ഥ. കഴിഞ്ഞ ഒരു വര്‍ഷമായി സീനിയര്‍ സൂപ്രണ്ടിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
പകരം ചുമതലയുള്ള മുല്ലശ്ശേരി ഓഫിസിലെ സീനിയര്‍ സൂപ്രണ്ടിന് ആഴ്ചയില്‍ രണ്ടു ദിവസമേ വരാനാകൂ. മറ്റു ദിവസങ്ങളില്‍ മുല്ലശ്ശേരി ഓഫിസില്‍ ആവശ്യത്തിലധികം ജോലിയുണ്ട്. സൂപ്രണ്ടില്ലാത്തതിനാല്‍ അധ്യാപകരുടെ പുതിയ ശമ്പള പരിഷ്‌കരണവും അവതാളത്തിലായി. എയ്ഡഡ് സ്‌കൂളിലെ അധ്യാപകരെയാണ് ഇത് കൂടുതലും ബാധിച്ചത്. എ.ഇ.ഒ ഓഫിസിലെ പേ ഫിക്‌സേഷന്‍ എഴുതി കിട്ടാത്തതാണ് പരിഷ്‌കരിച്ച ശമ്പളം ത്രിശങ്കുവിലായത്.
ഇതിനു പുറമേ ഉപജില്ലയിലെ വലപ്പാട് കെ.എം.എല്‍.പി, കൊറ്റക്കുളം പനമ്പിക്കുന്ന് സ്‌കൂള്‍, കഴിമ്പ്രം സൗത്ത് ഡി.വി സ്‌കൂള്‍ ഉള്‍പ്പെടെ ആറ് സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരെ വലപ്പാട് ഉപജില്ല എ.ഇ.ഒ ഓഫിസിലേക്ക് സീനിയര്‍ സൂപ്രണ്ടുമാരായി നിയമിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. മറ്റു ജില്ലകളില്‍ നിന്നുള്ളവരായാല്‍ നേരത്തെ പോകുകയും അവധിയെടുത്ത് പോകുന്നവരുമാകുമ്പോള്‍ ഓഫിസ് പ്രവര്‍ത്തനം അവതാളത്തിലാകും. പ്രമോഷന്‍ വഴിയോ, ജില്ലയിലെ തന്നെ സ്ഥാനമാറ്റമോ ഉണ്ടെങ്കില്‍ മാത്രമേ അധ്യാപകരുടെ താല്‍പര്യമനുസരിച്ചുള്ള സൂപ്രണ്ടുമാരെത്തുകയുള്ളൂ.
വലപ്പാട് എ.ഇ.ഒ ഓഫിസില്‍ സീനിയര്‍ സൂപ്രണ്ടുമാരെ അടിയന്തരമായി നിയമിക്കണമെന്ന് ഉപജില്ലയിലെ സംഘടനാ പ്രതിനിധികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ഉപ ജില്ലയിലെ ജനപ്രതിനിധികള്‍ ഇതു സംബന്ധിച്ച് നിവേദനം നല്‍കാനും തീരുമാനിച്ചു. ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ച് പൂട്ടുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.
വര്‍ഷങ്ങളായി കെട്ടികിടക്കുന്ന അധ്യാപക നിയമന ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കാനും ശമ്പളം തടയപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും യോഗം ആവശ്യപ്പെട്ടു. പി.വി സുദീപ്കുമാര്‍, എ.എ ജാഫര്‍, കെ.എല്‍ മനോഹിത്, ഇ.ഐ മുജീബ്, പി.പി രാജന്‍, എം.സി സന്തോഷ്, എം.എ സാദിക്, കെ.എ ബെന്നി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."