പ്രളയം: ജില്ലയില്‍ വിതരണം ചെയ്തത് 128 കോടി
എന്‍.സി ഷെരീഫ്
മഞ്ചേരി: മഹാപ്രളയം തകര്‍ത്തെറിഞ്ഞ ജില്ലയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകളൊരുങ്ങുന്നു. 128 കോടി രൂപ ഭവന നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി ഇതിനകം സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു.
3,011 പേര്‍ക്ക് പതിനായിരം രൂപവീതവും 1,119 കുടുംബങ്ങള്‍ക്ക് 60,000 രൂപവീതവും ഒന്നാം ഗഡുവായി നല്‍കി. 258 പേര്‍ക്ക് ഒരുലക്ഷം വീതം നല്‍കി.
സഹകരണ വകുപ്പ്, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹയാത്തോടെയും ഭവനനിര്‍മാണം നടക്കുന്നുണ്ട്. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കെയര്‍ ഹോം പദ്ധതിക്കും തുടക്കം കുറിച്ചു. സര്‍ക്കാര്‍ നേരിട്ട് 369 പേര്‍ക്കും സഹകരണവകുപ്പ് കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലമ്പൂര്‍ താലൂക്കില്‍ 23ഉം തിരൂരില്‍ 18ഉം പൊന്നാനിയില്‍ 17ഉം തിരൂരങ്ങാടിയില്‍ 10ഉം പെരിന്തല്‍മണ്ണയിലും ഏറനാട്ടും ഒന്‍പത് വീതവും കൊണ്ടോട്ടിയില്‍ നാലും ഉള്‍പ്പെടെ 90 വീടുകളാണ് പണിയുന്നത്.
ഇതില്‍ 72 പേര്‍ക്ക് ഇതിനകം 95,100 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. വെള്ളം കയറി 15 ശതമാനത്തിലധികം കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് പതിനായിരം രൂപവീതമാണ് നല്‍കിയത്. 30 ശതമാനം തകര്‍ന്ന വീടുകള്‍ക്ക് 60,000 രൂപ വീതവുമാണ് അനുവദിച്ചത്.
സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന പദ്ധതി പ്രകാരം നാലുലക്ഷം രൂപയാണ് ഓരോരുത്തര്‍ക്കും അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."