സബര്‍മതിയില്‍ ഗാന്ധിജിയെ പരാമര്‍ശിക്കാതെ ട്രംപ്, ഗാന്ധിയുടെ മൂല്യങ്ങള്‍ ഇന്ത്യയില്‍ ഇന്നും അനശ്വരമാണെന്ന് ഒബാമ; 2015ലെ കുറിപ്പ് ഇന്ന് വൈറല്‍
അഹമ്മദാബാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഗുജറാത്തില്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് മൊറോട്ടയിലേക്ക് പോയത്. ഭാര്യ മെലാനിയയ്ക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപിനെ അനുഗമിച്ചിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ട്രംപ് സന്ദര്‍ശക പുസ്തകത്തില്‍ രണ്ടു വരി കുറിയ്ക്കുകയും ചെയ്തു.
മഹാത്മഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ തനിക്ക് സന്ദര്‍ശനം ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് ' എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിയ്ക്ക്, ഈ സന്ദര്‍ശനമൊരുക്കിയതിന് നന്ദി'- എന്നായിരുന്നു ട്രംപ് കുറിച്ചത്.
അതേസമയം, 2015ജനുവരി 25ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ചിരുന്നു. അന്ന് ഒബാമ സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ച വാക്കുകളാണ് ഇന്ന് വൈറലായിരിക്കുന്നത്.
രാജ്ഘട്ട് സന്ദര്‍ശിച്ചപ്പോള്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഗാന്ധിയെക്കുറിച്ച് പറഞ്ഞ വാചകമായിരുന്നു ഒബാമ കുറിച്ചത്.
'ഗാന്ധിയുടെ മൂല്യങ്ങള്‍ ഇന്നും ഇന്ത്യയില്‍ അനശ്വരമാണ്. ലോകത്തിന് തന്നെ അത് വലിയ സമ്മാനമാണ്.
ഈ ലോകത്തിലെ ജനങ്ങളും, രാജ്യങ്ങളും ഒക്കെതമ്മില്‍ സ്‌നേഹത്തോടും സമാധാനത്തോടും കൂടി സഹവര്‍ത്തിക്കാന്‍ ഇടവരട്ടെ'- എന്നാണ് ഒബാമ കുറിച്ചിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."