നവജാത ശിശുപരിചരണ ശില്‍പശാല നടത്തി
കോട്ടയം: കോട്ടയം ഗവ.നഴ്‌സിംഗ് കോളജിലെ ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നവജാതശിശുക്കളിലെ അത്യാഹിതങ്ങള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തി.
പ്രിന്‍സിപ്പാള്‍ ഡോ.വത്സമ്മ ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ശില്‍പശാല ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. പി. സവിധ മുഖ്യപ്രഭാഷണം നടത്തി. അസുഖമുള്ള നവജാതശിശുക്കളെ എങ്ങനെ തിരിച്ചറിയാം, നവജാതശിശുക്കളിലെ അത്യാഹിതങ്ങള്‍, നവജാതശിശുക്കളിലെ മരുന്നിന്റെ ഉപയോഗം എന്നീ വിഷയങ്ങളെപ്പറ്റി ശിശുരോഗ വിദഗ്ദ്ധര്‍ ക്ലാസെടുത്തു. കുട്ടികളിലെ സി.പി.ആര്‍ എന്ന വിഷയത്തില്‍ ക്ലാസും വ്യക്തിഗത പ്രായോഗിക പരിശീലനവും നല്‍കിയ ശില്‍പശാലയില്‍ നഴ്‌സിംഗ് മേഖലയില്‍ നിന്ന് സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അധ്യാപകര്‍, ബിരുദാനന്തരവിദ്യാര്‍ഥികള്‍ തുടങ്ങി 100 ഓളം പേര്‍ സംബന്ധിച്ചു. ഇന്ത്യയില്‍ കൂടിവരുന്ന നവജാത ശിശുമരണനിരക്കിനെപ്പറ്റിയും അതു കുറയ്ക്കുവാന്‍ ആരോഗ്യസേവന രംഗത്തെ ജീവനക്കാര്‍ക്കുള്ള പങ്കിനെപ്പറ്റിയും ശില്‍പശാല ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."