സൂര്യാഘാതം: തൊഴില്‍ സമയം ക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം
ആലപ്പുഴ: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്ത് വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്ക്കാന് സാധ്യതയുള്ളതിനാല്‍ ഇവരുടെ തൊഴില്‍ സമയം ക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവായി.
ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുവരെ വിശ്രമവേള ആയിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി.
രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകരിച്ചു. നിര്‍ദേശം തൊഴിലുടമകളും കരാറുകാരും പാലിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
സൂര്യാഘാതം ഏല്ക്കുന്നതിന് സാധ്യതയില്ലാത്ത സമുദ്രനിരത്തില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."