HOME
DETAILS
MAL
സര്‍ക്കാരിന്റെ കൂറ് മദ്യലോബിയോട്: മദ്യവിരുദ്ധ സമിതി
backup
March 04 2017 | 20:03 PM
കൊച്ചി: മദ്യനയത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യലോബിക്കൊപ്പമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്മാന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്, ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞസര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന തെറ്റായ സന്ദേശം സര്‍ക്കാര്‍ അഴിച്ചുവിടുകയാണ്. ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2015 ലും 2016 ലും മുന്‍വര്‍ഷത്തേക്കാള്‍ വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ അഞ്ചു ശതമാനവും അഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ആറു ശതമാനവും വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
അപ്പോള്‍ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് മദ്യനയം ടൂറിസം മേഖലയെ ബാധിച്ചു എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."