HOME
DETAILS
MAL
കളിക്കുന്നതിനിടെ ഷോക്കേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു
backup
March 04 2017 | 20:03 PM
കഠിനംകുളം: വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കവെ ഷോക്കേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. ചെമ്പകമംഗലം ഊരൂക്കോണം ചിറക്കര വീട്ടില്‍ ആശ-സനല്‍കുമാര്‍ ദമ്പതികളുടെ മകള്‍ ശിവ സനല്‍കുമാര്‍ (9 മാസം) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. എക്‌സ്റ്റന്‍ഷന്‍ കോഡില്‍ നിന്നുമാണ് ഷോക്കേറ്റത്.ഉടന്‍ തോന്നയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: സ്മിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."