'പി.എസ്.സി പരിശീലനം' ഇനി വേണ്ട, കോച്ചിങ് സെന്ററുകള്‍ പി.എസ്.സി എന്ന് ഉപയോഗിക്കുന്നതിന് വിലക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വിസുകളിലേക്കുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ പരസ്യങ്ങളിലും മറ്റും പി.എസ്.സി എന്ന് ഉപയോഗിക്കുന്നതിന് വിലക്ക്.
പി.എസ്.സി എന്ന പേര് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശ നടപടി സ്വീകരിക്കാന്‍ പബ്‌ളിക് സര്‍വിസ് കമ്മിഷന്‍ സര്‍ക്കാരിനോടും പൊലിസിനോടും ആവശ്യപ്പെടും. ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് ഈ തീരുമാനം. ഓരോ ജില്ലയിലും ഇത്തരത്തില്‍ പി.എസ്.സിയുടെ പേര് ഉപയോഗിച്ച് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നടപടികള്‍ക്കായിശുപാര്‍ശ ചെയ്യാന്‍ മേഖലാ, ജില്ലാ ഓഫിസര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങള്‍ നടത്തുന്നതും അവിടങ്ങളില്‍ പഠിപ്പിക്കുന്നതും തടയണം. പി.എസ്.സിയുമായും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടെന്നും ചോദ്യക്കടലാസ് തയാറാക്കുന്നവരെ പരിചയമുണ്ടെന്നും അവകാശപ്പെട്ട് കമ്മിഷനെ അപകീര്‍ത്തിപ്പെടുത്തുന്ന സ്ഥാപനങ്ങളുടെ തട്ടിപ്പ് അനുവദിക്കാനാകില്ല. ഇത്തരം സ്ഥാപനങ്ങളെപ്പറ്റി പരാതി കിട്ടിയാല്‍ നടപടിയെടുക്കാന്‍ പൊലിസിനോട് ആവശ്യപ്പെടുമെന്നും പി.എസ്.സി അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ചില പി.എസ്.സി പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ തന്നെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം വിഷയം ചര്‍ച്ച ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."