കൊതുകുകള്‍ പെരുകാനുള്ള സാധ്യത ഒഴിവാക്കണം: ഡി.എം.ഒ
കൊല്ലം: ജില്ലയില്‍ ഇടവിട്ടു മഴ പെയ്യുന്നതിനാല്‍ ഈഡിസ് കൊതുകുകള്‍ പെരുകുവാന്‍ സാധ്യത കൂടുതലാണെന്നും അതൊഴിവാക്കാന് ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ രോഗാണുവാഹകരായ ഈഡിസ് കൊതുകുകള്‍ പെരുകിയാല്‍ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരാനിടയുണ്ട്. വീടിന്റെ ടെറസിലും സണ്ഷെയിഡിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം. വീടിനുള്ളില്‍ ഫ്രിഡ്ജിന്റെ അടിയിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലുള്ള പാത്രം, കുടിവെള്ളം സംഭരിച്ചുവെക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവയില്‍ കൊതുകു വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം.റബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകുന്നത് രോഗ പകര്‍ച്ചക്ക് കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."