ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു; ഇടപെടലുമായി സുപ്രിംകോടതി, നാളെ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ ഇടപെടലുമായി സുപ്രിംകോടതി. വിഷയത്തില്‍ നാളെ വാദം കേള്‍ക്കാമെന്നു സുപ്രിംകോടതി അറിയിച്ചു.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഷഹീന്‍ബാഗ് കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പാകെ വിഷയം ഉന്നയിച്ചത്. അക്രമ സംഭവങ്ങളില്‍ ഡല്‍ഹി പൊലിസിനോട് വിശദീകരണം തേടണമെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.
പൗരത്വനിയമ പ്രക്ഷോഭകര്‍ക്കു നേരെ സി.എ.എ അനുകൂലികള്‍ വലിയ അക്രമങ്ങളാണ് തിങ്കളാഴ്ച്ച അഴിച്ചുവിട്ടത്. തോക്കുമായി എത്തിയവര്‍ ജയ്ശ്രീറാം വിളിച്ച് പൊലിസ് സാന്നിധ്യത്തില്‍ മുസ്്ലിംകള്‍ക്ക് നേരെ നിറയൊഴിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഏഴു പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."