HOME
DETAILS
MAL
നടിയെ അക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യത്തിന് അനുകൂല തീരുമാനം
backup
January 24 2019 | 13:01 PM
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടിയുടെ ആവശ്യത്തിന് അനുകൂലമായി തീരുമാനം. വനിതാ ജഡ്ജി വേണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്. വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്നത് നിരീക്ഷിക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഇരകള്‍ക്ക് ഭയമില്ലാതെ മൊഴി നല്കാന് സാധിക്കുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമം വര്‍ദ്ധിച്ചതായും കോടതി കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിലെ കോടതികളിലെ സൗകര്യങ്ങളെ സംബന്ധിച്ച് ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."