വടകരയില്‍ റവന്യൂ ഡിവിഷന്‍ സ്ഥാപിക്കണമെന്നാവശ്യം
വടകര: വടകര കേന്ദ്രമാക്കി റവന്യൂ ഡിവിഷന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്ന പ്രദേശം എന്ന നിലയില്‍ റവന്യൂ ഡിവിഷന്‍ അനിവാര്യമാണെന്നു യോഗം ചൂണ്ടിക്കാട്ടി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ 15 മുതല്‍ ജി.പി.ആര്‍.എസ് സംവിധാനമുള്ള ലോറികളില്‍ കുടിവെള്ള വിതരണം ചെയ്യുമെന്ന് തഹസില്‍ദാര്‍ ടി.കെ സതീഷ്‌കുമാര്‍ അറിയിച്ചു.
വടകര നഗരത്തില്‍ ഉയരപ്പാത സ്ഥാപിച്ച് ദേശീയപാതാ വികസനം യാഥാര്‍ഥ്യമാക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ രാജന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.ടി.അയൂബ് (അഴിയൂര്‍), എം.ജയപ്രഭ (മണിയൂര്‍), വടകര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, പി.എം.അശോകന്‍, ആവോലം രാധാകൃഷ്ണന്‍, പ്രദീപ് ചോമ്പാല, പി.സുരേഷ്ബാബു, ടി.വി.ബാലകൃഷ്ണന്‍, ഇ.എം.ബാലകൃഷ്ണന്‍, പുത്തൂര്‍ അസീസ്, കളത്തില്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."