കണ്ണൂര്‍ കോര്‍പറേഷനില്‍ ആളില്ലാ കസേരകള്‍
കണ്ണൂര്‍: നഗരസഭ കോര്‍പറേഷനാക്കി ഉയര്‍ത്തിയിട്ടും പൊതുമരാമത്ത് വകുപ്പിന്റെ തലപ്പത്ത് ഇപ്പോഴും ഭരണം നിര്‍വഹിക്കുന്നത് എക്‌സ്‌ക്യൂട്ടിവ് എന്‍ജിനിയര്‍ തന്നെ.
സംസ്ഥാനത്തെ മറ്റു കോര്‍പറേഷനുകളില്‍ ഈ സ്ഥാനത്ത് സൂപ്രണ്ടിങ് എന്‍ജിനിയര്‍മാരാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെങ്കിലും കണ്ണൂര്‍ കോര്‍പറേഷനില്‍ സ്ഥിതി വ്യത്യസ്തമാണ്. സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്കു പുറമേ അഞ്ചോളം അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുടേയും രണ്ടു അസി. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍മാരുടെയും ഒന്‍പതു ഓവര്‍സിയര്‍മാരുടെയും കസേരകളും കോര്‍പറേഷനില്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കോര്‍പറേഷനിലെ പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥരുടെ അഭാവം ടെന്‍ഡര്‍ നടപടികളെയും പ്രവൃത്തികളെയും പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പൊതുമരാമത്ത് ജോലികളില്‍ കാലതാമസം നേരിടുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇ സെക്ഷനിലെ ഒഴിവ് നികാത്തത് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടിയത്. ഈ വര്‍ഷം 384 പൊതുമരാമത്ത് പ്രവൃത്തികളാണ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. അതില്‍ മൂന്നെണ്ണം ടെന്‍ഡര്‍ ഇല്ലാതെ ചെയ്യേണ്ടതാണ്. ബാക്കിയുള്ളവയില്‍ 25ഓളം പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അമിതജോലി ഭാരം കാരണം പല പ്രവൃത്തികളും ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണെന്നും അതോടൊപ്പം കണ്ണൂര്‍ കോര്‍പറേഷന് സ്വന്തമായി ഓഫിസ് നിര്‍മിക്കുമെന്ന കോര്‍പറേഷന്‍ ബജറ്റിലെ പ്രഖ്യാപനം വാഗ്ദാനം മാത്രമാകുമെന്നുമുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കോര്‍പറേഷന് പുതിയ ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ തുക ബജറ്റില്‍ അനുവദിക്കാത്തതാണ് പുതിയ ആരോപണത്തിനു കാരണം. ഇതിലൂടെ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ വെറും പ്രഹസനം മാത്രമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഉത്തര മലബാറില്‍ പുതുതായി രൂപീകരിച്ച കോര്‍പറേഷനെ അവഗണിക്കുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനു ബജറ്റില്‍ കാര്യമായി തുക വിലയിരുത്തിയില്ലെന്നും ആരോപണമുണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."