HOME
DETAILS
MAL
തൊഴില്‍ വകുപ്പിനെ ശക്തിപ്പെടുത്തണം: കെ സുരേന്ദ്രന്
backup
March 05 2017 | 00:03 AM
കണ്ണൂര്‍: സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴില്‍ വകുപ്പിനെ ദയനീയ സാഹചര്യത്തില്‍ നിന്നു മാറ്റി ശക്തിപ്പെടുത്താന്‍ അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നു ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്.
കഴിഞ്ഞ 37 വര്‍ഷങ്ങളായി ഘടനകളില്‍ മാറ്റങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ വകുപ്പ് കാലാനുസൃതമായി പരിഷ്കരിക്കണം. തൊഴിലാളിക്കു മിനിമം വേതനം, അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്, അസംഘടിത മേഖലയിലെ തൊഴില്‍ സുരക്ഷ, സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉള്‍പ്പെടെയുള്ള തൊഴിലാളിക്ഷേമ പദ്ധതികളും തൊഴില്‍ നിയമങ്ങളും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."