പിടിവിട്ട് കൊറോണ
സിയൂള്‍/തെഹ്‌റാന്‍: ചൈനയെ പിടിച്ചുലച്ച കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലും പടര്‍ന്ന് പിടിക്കുന്നു. ദക്ഷിണ കൊറിയയില്‍ 144 പേര്‍ക്ക് കൂടി ഇന്നലെ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 977 ആയി. ഇവിടെ കൊറോണ വൈറസ് ബാധിച്ച് 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സാഹചര്യം ഭയാനകമാണെന്ന് പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ അറിയിച്ചു.
ഇറാനില്‍ മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇറാനിലെ മരണം 15 ആയി ഉയര്‍ന്നു. ഇറാഖില്‍ കിര്‍ക്കുക്കില്‍ നാലു പേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍നിന്നു മടങ്ങിയെത്തിയവര്‍ക്കാണ് രോഗം പിടിപെട്ടത്. കൊറോണ പടര്‍ന്നുപിടിച്ചതോടെ അയല്‍ രാജ്യങ്ങളടക്കം ഇറാനിലേക്കുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളും അടച്ചിരിക്കുകയാണ്.
ഇറാഖില്‍ ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
ചൈന, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌ലന്‍ഡ്, ഇറ്റലി, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. അതിനിടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചു 71 പേര്‍ കൂടി മരിച്ചു. പുതുതായി 508 പേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. ഇതേടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 80,000 കവിഞ്ഞു. ഇതുവരെ ചൈനയില്‍ 2,663 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."