കിഴുപറമ്പ് അഗതിമന്ദിരം വാര്‍ഷികവും ഹോസ്റ്റല്‍ ഉദ്ഘാടനവും നാളെ
അരീക്കോട്: കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ കിഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പ് അഗതി മന്ദിരത്തിന്റെ ഒന്‍പതാം വാര്‍ഷികവും ജില്ലാ പഞ്ചായത്ത് നിര്‍മിച്ച വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനവും നാളെ നടക്കും. ജില്ലാ പഞ്ചായത്ത് അനുവദിച്ച 41.5 ലക്ഷം രൂപ വിനിയോഗിച്ചാണ് എട്ട് മുറികളുള്ള വനിതാ ഹോസ്റ്റല്‍ നിര്‍മിച്ചത്.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, കാഴ്ചയില്ലാത്തവരുടെ കലാമത്സരങ്ങള്‍, കാഴ്ചയില്ലാത്തവരുടെ കുടുംബ സംഗമം, ഗാനമേള, വെള്ളരി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം എന്നിവയും അരങ്ങേറും.
വൈകുന്നേരം 6.30 വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം പി.കെ ബഷീര്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാകും. ഏബിള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് എം.ഡി സിദ്ധീഖ് പുറായി മുഖ്യതിഥിയാകും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ മൂത്തേടം, കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി, കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്റ് സംസ്ഥാന പ്രസിഡന്റ് കെ.ജെ വര്‍ഗീസ്, വൈസ് പ്രസിഡന്റ് സി.ഹബീബ്, ജില്ലാ പ്രസിഡന്റ് അസീസ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ഗോപാലന് മാസ്റ്റര്‍, കെ.പി വേലായുധന്, കെ.വി റൈഹാന ബേബി, എം.ടി അയ്യപ്പന്, കെ.വി മുനീര്‍, കെ.സി.എ ശുക്കൂര്‍, എം.ഇ റഹ്മത്തുള്ള, പി.രാജന് തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."