കുന്ദമംഗലം നിയോജകമണ്ഡലം; പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി
കുന്ദമംഗലം: പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കോളനികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി. സ്വയംപര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം ഒരു കോടി രൂപ വീതം അനുവദിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വല്ലക്കണ്ടി, പുളിക്കുഴി, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട് കോട്ടക്കുന്ന് കോളനികളുടെ അനുമതി ലഭിച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി നിര്‍വഹണ ഏജന്‍സിയായ സിഡ്കോ റിപ്പോര്‍ട്ട് ചെയ്തു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ വീതം അനുവദിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ എ.കെ.ജി കോളനി, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മല്‍ എന്നിവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
പുതുതായി അനുമതി ലഭിച്ച പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയുടെ പ്രവൃത്തികള്‍ സംബന്ധിച്ച് കോളനി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തി.സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പട്ടികജാതി വികസന ഓഫിസര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്കി.
ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ എ.കെ ഷൗക്കത്ത്, കെ.എം സാമി, സിഡ്കോ പ്രതിനിധികളായ എം. ജംഷീദഅലി, പി. അന്‍വര്‍, നിര്‍മിതി കേന്ദ്ര പ്രതിനിധികളായ കെ. സുബിന്, ടി. രാജേഷ്, ടി.എം മുകേഷ്, എം. രവീന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."