16കാരന്റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി മാതാവ്
ചെങ്ങന്നൂര്‍: 16കാരന്റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മാതാവ് തിരുവന്‍വണ്ടൂര്‍ കോലടത്തുശേരിമുറിയില്‍ തറയില്‍ വീട്ടില്‍ രാധആവശ്യപ്പെട്ടു. രാധയുടെ ഏകമകന്‍ അഖില്‍ജിത്ത് (അപ്പു - 16) ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് വീടിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത മറ്റൊരു വീടിന്റെ പടിപ്പുര ഗേറ്റിന്റെ മേല്‍ കൂരയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.വിവരം അറിഞ്ഞെത്തിയ രാധയും നാട്ടുകാരും ബഹളം വച്ചതിനെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും പോലീസെത്തി രാത്രി ഒരു മണിയോടെതന്നെ മൃതദേഹം അഴിച്ചുമാറ്റി സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. പിറ്റേന്ന് വണ്ടാനം മെഡിക്കല്‍ക്കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. മരണത്തില്‍ ഒരു പാട് ദുരൂഹതകള്‍ ഉള്ളതായും രാധ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
തൂങ്ങി നിന്ന മൃതദേഹംഒരു കാലിന്റെ പുറത്ത് മറ്റേക്കാല്‍ തൊട്ട് നില്‍ക്കുകയും,പടിപ്പുരയുടെ പടിയില്‍ ഒരു കാലിന്റെ വിരലുകള്‍ തൊട്ടു നില്‍ക്കുന്നതായും ആണ് കണ്ടത്.തന്നെയുമല്ല ഒരാള്‍ തൂങ്ങി മരിക്കുമ്പോള്‍ സാധാരണ മൃതദേഹത്തില്‍ കാണപ്പെടുന്ന ക്ഷതങ്ങളോ, മുറിവുകളോ ശരീരത്തില്‍ ഇല്ലായിരുന്നു.
മകന്‍ ആത്മഹത്യ ചെയ്യയ്യേണ്ട ഒരു കാര്യവും അറിവിലോ കുടുംബത്തിലോ ഇല്ലെന്ന് രാധ പറഞ്ഞു. തന്നയുമല്ല തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന കയര്‍ എവിടെ നിന്നു കിട്ടി എന്ന് പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. തൂങ്ങി നിന്ന സ്ഥലത്തിനടുത്ത് എപ്പോഴും ആള്‍ സഞ്ചാരമുള്ള വഴിയാണ് ഉള്ളത്.തന്മൂലം ഇവിടെ തൂങ്ങി മരിക്കാനുള്ള സാധ്യതയും കുറവാണസംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്ന മകന്റെ കൂട്ടുകാരെക്കുറിച്ചും മറ്റ് ചില സാക്ഷികളെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും ,പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലും കൃത്രിമം കാട്ടിയിട്ടുണ്ടെന്നുമാാരോപിച്ച് മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രി ,ഡി.ജി.പി ,ചെങ്ങന്നൂര്‍ എം.എല്‍.എ, ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എന്നിവര്‍ക്കെല്ലാം നിവേദനം നല്‍കിയിരുന്നു.
പ്രതികളെ രക്ഷിക്കുവാന്‍ ഉന്നതന്മാരും, ചിലരാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായും സംശയിക്കുന്നു. അധികാര കേന്ദ്രങ്ങളില്‍ നിന്നും നീതി ലഭിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും രാധ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മകള്‍ രാഖി ,മാതാവ് ചെല്ലമ്മ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."