HOME
DETAILS

പ്രധാനമന്ത്രിയുടെ ഇസ്രാഈല്‍ സന്ദര്‍ശനം നയതന്ത്രതലത്തില്‍ ഇന്ത്യയുടെ പുതിയ നീക്കം

  
backup
March 05 2017 | 05:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be



ന്യൂഡല്‍ഹി: ജൂലൈമാസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഇസ്രാഈല്‍ സന്ദര്‍ശനം നയതന്ത്രതലത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന പുതിയ നയത്തിന്റെ ഭാഗമെന്ന് വിലയിരുത്തല്‍.
മുന്‍കാലങ്ങളില്‍ ഇസ്രാഈല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ ഫലസ്തീനും സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇരു രാജ്യങ്ങളോടും ഇന്ത്യ തുടരുന്ന സമദൂര കാഴ്ചപ്പാടിന്റെ ഭാഗമായിട്ടായിരുന്നു ഇത്.  ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യ ഇതുവരെ ആരുടേയും പക്ഷം പിടിക്കാത്തതുകൊണ്ടാണ് രണ്ട് രാജ്യങ്ങളും സന്ദര്‍ശിക്കുന്ന പതിവ് തെറ്റിക്കാതിരുന്നത്.
ഫലസ്തീനിനെ പിന്തുണക്കുന്നതിനുപുറമെ ഇസ്രാഈലുമായി നല്ല ബന്ധം സ്ഥാപിക്കുകയെന്നതും ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാടായിരുന്നു. 25 വര്‍ഷമായി തുടരുന്ന ഈ നിലപാടിന് മാറ്റം വരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനെ ഒഴിവാക്കി ഇസ്രാഈലില്‍ മാത്രം സന്ദര്‍ശനം നടത്തുകയെന്ന രീതിയിലേക്ക് മോദി എത്തിയത് പുതിയൊരു നയതന്ത്ര രീതിയെയായിരിക്കും വ്യക്തമാക്കുക. കഴിഞ്ഞ വര്‍ഷം ഫലസ്തിന്‍ സന്ദര്‍ശിച്ച വിദേശ കാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ ആ രാജ്യവുമായി  നയതന്ത്രതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയിരുന്നു.
ഫലസ്തീനിലേക്കും സന്ദര്‍ശനം നീട്ടാതെ മോദി ഇസ്രാഈലില്‍ മാത്രം സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത് രാജ്യന്തര തലത്തില്‍ തന്നെ പുതിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago