ശശികലയുടെ ജന.സെക്രട്ടറി സ്ഥാനം അണ്ണാ ഡി.എം.കെയുടെ കത്ത് തെര.കമ്മിഷന് നിരസിച്ചു
ന്യൂഡല്‍ഹി :അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി വി.കെ ശശികലയെ തെരഞ്ഞെടുത്തുകൊണ്ടുള്ള കത്ത് തെരഞ്ഞെടുപ്പു കമ്മിഷന് നിരസിച്ചു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന് ഒപ്പിട്ട് നല്കിയ കത്താണ് കമ്മിഷന് നിരസിച്ചത്. പാര്‍ട്ടി ഭാരവാഹികളുടെ ലിസ്റ്റില്‍ ദിനകരന്റെ പേരില്ലെന്ന് കണ്ടെത്തിയാണ് കത്ത് അസ്വീകാര്യമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചത്.
ഇതുസംബന്ധിച്ച് വ്യക്തത വരുത്തി തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കാന്‍ മാര്‍ച്ച് 10വരെ എ.ഐ.എ.ഡി.എം.കെക്ക് സമയം നല്‍കിയിട്ടുണ്ട്.
നേരത്തെ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ദിനകരനെ ശശികല ജയിലില്‍ പോകുന്നതിന് തൊട്ടുമുന്‍പായാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത് ഡെപ്യൂട്ടി ജന.സെക്രട്ടറിയായി നിയമിച്ചത്. ഇദേഹത്തെ ഭാരവാഹിയായി തെരഞ്ഞെടുത്തതുസംബന്ധിച്ച് പാര്‍ട്ടി രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അദേഹം സമര്‍പ്പിക്കുന്ന കത്ത് അസ്വീകാര്യമാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."