മുംബൈ മോഡലിന്റെ 'ബോംബ് 'തമാശ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി
മുംബൈ: സുഹൃത്തിന്റെ ബാഗില്‍ ബോംബുണ്ടെന്ന് തമാശക്കു പറഞ്ഞ മുംബൈ മോഡലിങ് താരം കാഞ്ചന് താക്കൂറി(27)നെ പൊലിസ് അറസ്റ്റ് ചെയ്തു.
മുംബൈ ഛത്രപതി ശിവജി ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം.
ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു മോഡലും സുഹൃത്തും.
വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടയിലാണ് തന്റെ സുഹൃത്തിന്റെ ബാഗില്‍ ബോംബുണ്ടെന്ന് കാഞ്ചന് താക്കൂര്‍ തമാശയായി പറഞ്ഞത്. ഇത് കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം സി.ഐ.എസ്.എഫിന് കൈമാറി. സുഹൃത്തിന്റെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ മോഡലിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ അതിജാഗ്രതാ നിര്‍ദേശം നല്കി.
പരിഭ്രാന്തി പരന്നതോടെ സുരക്ഷാ പരിശോധനയും തുടങ്ങി. ഇതിനിടയില്‍ തമാശ പറഞ്ഞതാണെന്ന് ഇവര്‍ വെളിപ്പെടുത്തിയെങ്കിലും സി.ഐ.എസ്.എഫ് ഇവരെ പൊലിസിന് കൈമാറി. അറസ്റ്റ് ചെയ്ത താക്കൂറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."