ബി.ജെ.പിയിലെ കലാപം അടങ്ങുന്നില്ല, കെ.സുരേന്ദ്രനു കീഴില്‍ പദവികളേറ്റെടുക്കില്ലെന്ന് എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രനും എം.ടി രമേശും ഇടഞ്ഞുതന്നെ
തിരുവനന്തപുരം: ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വന്നിട്ടും പാര്‍ട്ടിയിലെ പ്രതിസന്ധി തീര്‍ന്നില്ല. നേരത്തെ തന്നെയുള്ള ഗ്രൂപ്പിസമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പുതിയ പ്രസിഡന്റായ കെ.സുരേന്ദ്രനെ അംഗീകരിക്കാനാവില്ലെന്ന പ്രതികരണവുമായി മുതിര്‍ന്ന നേതാവ് എ.എന്‍ .രാധാകൃഷ്ണന്‍ രംഗത്തെത്തി. നിലവില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയാണ് എ.എന്‍ രാധാകൃഷ്ണന്‍.
അതുകൊണ്ടുതന്നെ സുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതറിഞ്ഞ് ഇടപെട്ട കേന്ദ്രനേതൃത്വത്തെയും അദ്ദേഹം നിലപാട് അറിയിച്ചിട്ടുണ്ട്.
കെ സുരേന്ദ്രന്റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പി.കെ കൃഷ്ണദാസ് പക്ഷ നേതാക്കളെല്ലാം. കെ.സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം ആവര്‍ത്തിക്കുകയാണ് എ.എന്‍ രാധാകൃഷ്ണനും എം.ടി രമേശും അടക്കുമുള്ള നേതാക്കള്‍. മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രനും കടുത്ത പ്രതിഷേധത്തിലാണ്.
കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും വിട്ടുനിന്ന മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും അതൃപ്തയാണ്.
നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ചിലരെ മാറ്റാന്‍ മുരളീപക്ഷത്തിന് ആലോചനയുണ്ട്. പക്ഷെ മൂന്ന് പേരും ഒരുമിച്ച് മാറിനിന്നാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് മുരളീധരവിഭാഗത്തിന്റെ വിലയിരുത്തല്‍. ദേശീയ നേതൃത്വത്തിന്റെ ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ ഇനിയും തുടരാനാണ് സാധ്യത.
കഴിഞ്ഞ തവണ ചാലക്കുടിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു എ.എന്‍ രാധാകൃഷ്ണന്‍. ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച കേസില്‍ അദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."