HOME
DETAILS

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

  
Ajay
October 25 2024 | 15:10 PM

Share of Ratan Tatas property to the pet dog

മുംബൈ: ടാറ്റയുടെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ഇടം നേടി വളർത്തുനായയും. അടുത്തിടെ അന്തരിച്ച രത്തൻ ടാറ്റയ്ക്ക് പതിനായിരം കോടിയോളം രൂപയുടെ സ്വത്താണുള്ളത്. ഇതിൽ നിന്ന് ഒരു വിഹിതം വളർത്തുനായയായ ടിറ്റോയ്ക്ക് മാറ്റിവെച്ചിട്ടുണ്ട്.

സഹോദരൻ ജിമ്മി ടാറ്റ, അർധസഹോദരിമാരായ ഷിറിൻ, ഡീന്ന ജെജിഭോയ്, അടുത്ത സുഹൃത്തായ ശന്തനു നായിഡു. പാചകക്കാരൻ എന്നിവർക്കെല്ലാം സ്വത്തിന്റെ വിഹിതം രത്തൻ ടാറ്റ മാറ്റിവച്ചിട്ടുണ്ട്. ആറു വർഷങ്ങൾക്കു മുൻപാണ് ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ ടാറ്റ വാങ്ങുന്നത്. ടിറ്റോയെ പാചകക്കാരനായ രാജൻ ഷാക്കാണ് സംരക്ഷണാധിക്കാരം നൽകിയിരിക്കുന്നത്. എക്സിക്യുട്ടീവ് അസിസ്റ്റന്റായിരുന്ന ശന്തനു നായിഡുവിൻ്റെ കമ്പനിയിലെ ഓഹരികളിലെ അവകാശം ടാറ്റ ഉപേക്ഷിച്ചു. ശന്തനുവിന്റെ ഉപരിപഠനത്തിനായി ചെലവഴിച്ച തുകയും എഴുതിത്തള്ളിയിട്ടുണ്ട്.

ടാറ്റയുടെയും ശന്തനുവിന്റെയും സൗഹൃദം എപ്പോഴും ചർച്ചയായിരുന്നു. നായ സ്നേഹമാണ് ഇരുവരെയും അടുപ്പിച്ചത്. തെരുവുനായകൾ വാഹനം ഇടിച്ചു മരിക്കാതിരിക്കാൻ കഴുത്തിലിട്ടാൽ രാത്രി തിളങ്ങുന്ന ബെൽറ്റ് ശന്തനു കണ്ടുപിടിച്ചു. മോട്ടോപാവ്സ് എന്ന പേരിൽ ശന്തനു സ്വന്തം കമ്പനിക്കു രൂപം കൊടുത്ത് ഇത്തരം വാറുകളുണ്ടാക്കി. പിന്നീട് ടാറ്റയുടെ ജൂനിയർ അസിസ്റ്റന്റായി. ടാറ്റ കമ്പനികളുടെ ഹോൾഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റിൽ ഡപ്യൂട്ടി ജനറൽ മാനേജരുമാണ്. 

ടാറ്റയ്ക്ക് മുംബൈയിലുള്ള വീടുകളും 350 കോടിയോളംരൂപയുടെ സ്ഥിരനിക്ഷേപവും ടാറ്റ സൺസിലെ ഓഹരികളും രത്തൻ ടാറ്റ ഫൗണ്ടേഷന് കൈമാറും. ടാറ്റ മോട്ടേഴ്‌സിലും മറ്റ് കമ്പനികളിലുമുള്ള ഷെയറുകളും ഫൗണ്ടേഷന് കൈമാറും. ടാറ്റയുടെ കൈവശമുണ്ടായിരുന്ന മുപ്പതോളം ആഡംബര കാറുകൾ ടാറ്റ ഗ്രൂപ്പിന്റെ പുനൈയിലെ മ്യൂസിയത്തിലേക്ക് മാറ്റിയേക്കും. അദ്ദേഹത്തിനു ലഭിച്ച അവാർഡുകളും ബഹുമതിപത്രങ്ങളും ടാറ്റ സെർട്രൽ ആർക്കൈവ്സിലേക്ക് മാറ്റും, ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

"Ratan Tata is reportedly set to allocate a portion of his property to his beloved pet dog, showcasing his deep affection for animals and commitment to their welfare."

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  a day ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  a day ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  a day ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  a day ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  a day ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  a day ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  a day ago