കാവനൂരില്‍ ഭിന്നശേഷി വിഭാഗത്തിന്റെ പരിപാടിയില്‍ സംഘര്‍ഷം; സംഘടനാ നേതാക്കളും നാട്ടുകാരും ഏറ്റുമുട്ടി
അരീക്കോട്: കാവനൂരില്‍ ഭിന്നശേഷിക്കാരുടെ സംഘടനയുടെ സംസ്ഥാന നേതാക്കളും നാട്ടുകാരും ഏറ്റുമുട്ടി. തുടര്‍ന്നു ഭിന്നശേഷിക്കാരുടെ സംഗമം സംഘടിപ്പിച്ചു സ്വകാര്യ കമ്പനി പണംതട്ടിയെടുത്തതായി കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റണ്ട് കെ. വിദ്യാവതി അരീക്കോട് പൊലിസില്‍ പരാതിയും നല്കി. കഴിഞ്ഞ ദിവസം കാവനൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ കേരള ഫിസിക്കലി ചാലഞ്ചഡ് അസോസിയേഷന് എന്ന സംഘടന സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ ആളുകളുടെ കുടുംബസംഗമത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഭിന്നശേഷിക്കാരായ ആളുകളെ സംരക്ഷിക്കാന്‍ കാവനൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ കുടുംബ സംഗമം സംഘടിപ്പിക്കുന്നെന്നു പഞ്ചായത്തിലെ എല്ലാ ഭിന്നശേഷിക്കാരെയും തപാല്‍വഴി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നൂറോളം ആളുകളാണ് പരിപാടിക്കെത്തിയിരുന്നത്. പരിപാടിയിലുടനീളം വ്യത്യസ്ത ആവശ്യങ്ങള്‍ പറഞ്ഞ് ആളുകളില്‍നിന്ന് പണപ്പിരിവ് തുടങ്ങിയതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഇതേസമയം, പരിപാടിയില്‍ അധ്യക്ഷനാകാമെന്നേറ്റിരുന്ന അരീക്കോട് എസ്.ഐ കെ. സിനോദും ഉദ്ഘാടനം ചെയ്യേണ്ടണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടണ്ട് കെ. വിദ്യാവതിയും പരിപാടിക്കെത്തിയതുമില്ല.
പ്രസിഡന്റും സ്ഥലം എസ്.ഐയും വിട്ടുനിന്നതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇടപെട്ടു വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ മലപ്പുറത്തും അരീക്കോടും സംഘടനയുടെ ഓഫിസുണ്ടെണ്ടന്നും ഭിന്നശേഷിക്കാരായ ആളുകളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നുമാണ് മറുപടി ലഭിച്ചത്. എന്നാല്‍ ഇവിടങ്ങളില്‍ ഓഫിസ് കണ്ടെണ്ടത്താനായില്ല. തുടര്‍ന്നു സംഘടനയുടെ സംസ്ഥാന നേതാക്കളും നാട്ടുകാരും തമ്മില്‍ കൈയാംകളി നടന്നു.
ഈ സമയം സംഘത്തിലുണ്ടണ്ടായിരുന്ന രണ്ടണ്ടു പേര് ഓടി രക്ഷപ്പെട്ടെന്നു നാട്ടുകാര്‍ പറഞ്ഞു. അവസാനം പിരിച്ചെടുത്ത സംഖ്യ തിരിച്ചുനല്കിയതിനു ശേഷമാണ് നാട്ടുകാര്‍ സംഘടനാ ഭാരവാഹികളെ പൊലിസിനു വിട്ടുനല്‍കിയത്. തുടര്‍ന്ന് പൊലിസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടണ്ടുപോയി.
കാവനൂര്‍ പഞ്ചായത്തിന്റെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഭിന്നശേഷിക്കാരായ ആളുകളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും പരിപാടിക്കെത്താമെന്നേറ്റ പഞ്ചായത്ത് പ്രസിഡന്റണ്ട് അവസാനം നാടകം കളിക്കുകയായിരുന്നെന്നും കേരള ഫിസിക്കലി ചാലഞ്ച്ഡ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റണ്ട് അസീസ് കടലുണ്ടണ്ടി പറഞ്ഞു. പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നു പഞ്ചായത്ത് പ്രസിഡന്റണ്ട് കെ. വിദ്യാവതിയും പറഞ്ഞു. പഞ്ചായത്തിന്റെ സഹകരണത്തോടെയെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് പണം തട്ടിയെടുത്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രസിഡന്റ് പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."