HOME
DETAILS

പ്രാഥമിക മത സംവിധാനം രാജ്യത്തുടനീളം സാധ്യമാക്കണം: സമസ്ത വിദ്യാഭ്യാസ സെമിനാര്‍

  
backup
February 27 2020 | 13:02 PM

samasta-education-seminar

കോഴിക്കോട്: മതേതരത്വവും സമാധാനവും രാജ്യത്ത് നിലനിര്‍ത്താന്‍ പ്രാഥമിക മത സംവിധാനം രാജ്യത്തുടനീളം സാധ്യമാക്കണമെന്ന് സമസ്ത വിദ്യാഭ്യാസ സെമിനാര്‍. കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പതിനായിരം മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കിയതോടനുബന്ധിച്ച് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന സെമിനാറിലാണ് ആവശ്യപ്പെട്ടത്. രാജ്യത്ത് വളര്‍ന്ന് വരുന്ന വര്‍ഗീയതയും ഭീകര- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇല്ലായ്മ ചെയ്യാന്‍ മത വിദ്യാഭ്യാസത്തിന്റെ വ്യാപനം അനിവാര്യമാണെന്നും അതിനായുള്ള പദ്ധതികള്‍ ശക്തിപ്പെടുത്താനും സെമിനാര്‍ അവശ്യപ്പെട്ടു.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തിയതോടെയാണ് സെമിനാറിന് തുടക്കം കുറിച്ചത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസക്കുള്ള ഉപഹാരവും തങ്ങള്‍ സമര്‍പ്പിച്ചു. സമസ്ത ജന.സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.'ദ ഹെരിറ്റേജ്' ദൃശ്യാവിഷ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്ററി പ്രകാശനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.സെമിനാറിനോടനുബന്ധിച്ച് നടന്ന നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റ് മഹാരാഷ്ട്ര ഖാസി മുഹമ്മദ് അലാഉദ്ദീന്‍ ഖാദിരി പൂനെ ഉദ്ഘാടനം ചെയ്തു.സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് സെമിനാറിനോടനുബന്ധിച്ച് വിവിധ സെഷനുകള്‍ നടന്നു. 'പൊതു ഇടങ്ങളിലെ മദ്‌റസ' സെഷനില്‍ ഡോ.കെ.എസ് മാധവന്‍ വിഷയാവതരണം നടത്തി. എം.പി പ്രശാന്ത്, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 'സാമൂഹിക രുപീകരണത്തില്‍ മദ്റസകളുടെ പങ്ക് ' സെഷനില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. കെ.അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ.ഫൈസല്‍ ഹുദവി മാരിയാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 'ബഹുസ്വര സമൂഹത്തിലെ മദ്‌റസ' സെഷനില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, സത്താര്‍ പന്തല്ലൂര്‍, ഡോ.ബഷീര്‍ പനങ്ങാങ്ങര പങ്കെടുത്തു. 'മദ്‌റസ പുതുയുഗത്തിലേക്ക് ' സെഷനില്‍ ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍ വിഷയാവതരണം നടത്തി. യു.മുഹമ്മദ് ശാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് സംസാരിച്ചു.

മികച്ച മദ്‌റസകള്‍ക്കുള്ള കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ സ്മാരക അവാര്‍ഡ് കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം ഹാജി പി.കെ മുഹമ്മദിന് സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ നല്‍കി.ഹാജി സുന്നി അഫ്കാര്‍ സ്‌പെഷ്യല്‍ പതിപ്പ് ശേര്‍മാന്‍ അലി അഹ്മദ് ആസാം,എം.എല്‍.എ പ്രകാശനം ചെയ്തു.ആസാദി പവലിയന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ ഉദ്ഘാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago