'കലാപത്തിന് പിന്നില്‍ ആം ആദ്മിക്കാരനാണെങ്കില്‍ ഇരട്ടി ശിക്ഷ വിധിക്കും'; അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: 38പേരുടെ മരണത്തിന് കാരണമായ ഡല്‍ഹി കലാപത്തിന് പിന്നില്‍ ആംആദ്മിക്കാരനാണെങ്കില്‍ കടുത്ത ശിക്ഷ നടപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.ഏതെങ്കിലും ആംആദ്മി പ്രവര്‍ത്തകന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഇരട്ടി ശിക്ഷ നല്‍കും.
'കലാപത്തിലെ പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കും. ഏതെങ്കിലും ആം ആദ്മി പ്രവര്‍ത്തകന്‍ കലാപത്തില്‍ കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ അയാള്‍ക്ക് ഇരട്ടി ശിക്ഷയാവും നല്‍കുക. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം ബാധകമല്ല', കെജ്‌രിവാള്‍ പറഞ്ഞു
കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കലാപബാധിതരെ പുനരധിവസിപ്പിക്കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കേസുകളുടെ അടിയന്തര പരിഗണനക്ക് നാല് അധിക മജിസ്ട്രേട്ടുമാരെ കൂടി നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."