കുടിവെള്ള വിതരണം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കണം'
'
പെരിന്തല്‍മണ്ണ: കുടിവെളള ക്ഷാമം രൂക്ഷമായതിനാല്‍ കുടിവെള്ള വിതരണം നടത്തുന്നതിന് അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവാദം ലഭിക്കണമെന്നും അനുമതി ലഭിച്ചാല്‍ അതാത് പഞ്ചായത്തുകള്‍തന്നെ ജലവിതരണസ്രോതസുകള് കണ്ടെത്തുമെന്നും ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ താലൂക്ക് വികസന സമിതിയില്‍ അറിയിച്ചു. നിലവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ടാങ്കര്‍ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുമതിയില്ലാത്ത സാഹചര്യത്തില്‍ കുടിവെളള പദ്ധതിക്ക് ആവശ്യമായ ജലം ലഭിക്കുന്നതിന് കാഞ്ഞിരപ്പുഴ ഡാം തുറന്നുവിടുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ഉത്തരവിടണമെന്ന് പാലക്കാട്, മലപ്പുറം ജില്ലാ കലക്ടര്‍മാരോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ അവസരം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."