റോഡില്‍ കിടന്ന പണമടങ്ങിയ പഴ്‌സ് പൊലിസിന് കൈമാറി വിദ്യാര്‍ഥികള്‍ മാതൃകയായി
ചങ്ങരംകുളം: റോഡില്‍ കിടന്ന പണമടങ്ങിയ പഴ്‌സ് പൊലിസിന് കൈമാറി വിദ്യാര്‍ഥികള്‍ മാതൃകയായി. ചാലിശ്ശേരി അങ്ങാടിയില്‍ നിന്ന് ചാലിശ്ശേരി മെയിന്‍ റോഡിലേക്ക് സൈക്കിളില്‍ പോകുമ്പോഴാണ് റോഡില്‍ പഴ്‌സ് കിടക്കുന്നത് കാണുന്നത്.
ഉടന്‍ തന്നെ സൈക്കിളില്‍ നിന്നിറങ്ങി പഴ്‌സ് എടുത്ത് വിദ്യാര്‍ഥികള്‍ സമീപത്തെ ചാലിശ്ശേരി പൊലിസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. 7000 രൂപ, തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, എന്നിവയടങ്ങുന്നതായിരുന്നു പഴ്‌സ്. ചാലിശ്ശേരി കവുക്കോട് മാമ്പുളളി ഞാലില്‍ ഖാദറിന്റെ മകന്‍ ബദറുദ്ധീന്‍ (15 ), മാമ്പുളളി ഞാലില്‍ മുഹമ്മദാലിയുടെ മകന്‍ അനസ് (13 ) എന്നിവരാണ് മാതൃകാപരമായ പ്രവൃത്തി ചെയ്ത് നാട്ടുകാരുടെയും പൊലിസിന്റെയും പ്രശംസ പിടിച്ചുപറ്റിയത്. ബദറുദ്ധീന്റെ പിതാവിന്റെ സഹോദരന്റെ മകളുടെ കുട്ടിയാണ് അനസ്. ബദറുദ്ധീന്‍ മരത്തംകോട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും അനസ് ചാലിശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കോക്കൂര്‍ വടക്കെ വളപ്പില്‍ റഫീഖിന്റെയാണ് നഷ്ട്ടപ്പെട്ട പേഴ്‌സ്. ചാലിശ്ശേരി പൊലിസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് റഫീഖ് സ്റ്റേഷനിലെത്തി. എസ്.ഐ.കെ.കെ.ശ്രീനിവാസന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.കെ. ഉണ്ണികൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് ബാബുനാസര്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ പഴ്‌സ് ഉടമക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."