HOME
DETAILS

പൊന്നാനി നഗരം ഇനി മുസിരിസ് മോഡലില്‍

  
backup
March 05 2017 | 19:03 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b8%e0%b4%bf%e0%b4%b0%e0%b4%bf



പൊന്നാനി:  മലബാറിലെ പുരാതന തുറമുഖപട്ടണമായ പൊന്നാനിയെ മുസിരിസ് മാതൃകയില്‍ നിലനിര്‍ത്താന്‍  നീക്കമാരംഭിച്ചു .പൊന്നാനി അങ്ങാടിയെയും, വലിയ ജുമുഅത്ത് പള്ളിയേയും നാലുകെട്ട്  മാതൃകയിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാടുകളെയും പഴയ മാതൃകയില്‍ തന്നെ നവീകരിച്ചാണ് പദ്ധതി  നടപ്പാക്കുന്നത്. പൊന്നാനി ടൗണിനെ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ പൈതൃക  പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നടപടികള്‍ കൈക്കൊള്ളുന്നത്.  യുനെസ്‌കോയുമായി സഹകരിച്ച് അന്താരാഷ്ട്ര സ്മാരക സംരക്ഷണ ഫണ്ട് ഉപയോഗിച്ചുകൊണ്ടായിരിക്കും  പദ്ധതി നടപ്പാക്കുക.
മലബാറിലെ തന്നെ ആദ്യത്തെ വാണിജ്യ തുറമുഖമായിരുന്ന പൊന്നാനിയിലെ പുരാതന  സ്മാരകങ്ങള്‍ ഇപ്പോള്‍ നാശോന്മുഖമായി മാറിക്കൊണ്ടിരിക്കുകയാണ്. തകര്‍ന്നു കൊണ്ടിരിക്കുന്ന  അങ്ങാടിയിലെ പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കാന്‍ നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം  ചേര്‍ന്നു. പൊന്നാനിയിലെ നാലുകെട്ട് മാതൃകയിലുള്ള വീടുകളുടെ പുനര്‍നിര്‍മാണമാണ് ആദ്യഘട്ടത്തില്‍  ഉള്‍പ്പെടുത്തുക. പുനര്‍നിര്‍മാണത്തിന് സാധിക്കാത്ത കുടുംബങ്ങളുടെ പട്ടിക ആദ്യമായി ശേഖരിക്കും.  തുടര്‍ന്ന് യുനെസ്‌കോയുടെ കീഴില്‍ ഐ.എം.എഫ് ഫണ്ട് ഉപയോഗപ്പെടുത്തി ഇവ പുനര്‍നിര്‍മിക്കും.  
കെട്ടിടങ്ങളുടെ പഴയ കാല മാതൃകയും തനിമയും ചോരാത്ത തരത്തില്‍ തന്നെ കെട്ടിട നിര്‍മാണം  നടത്താനാണ് ലക്ഷ്യമിടുന്നത്. നേരത്തെ കല്‍പ്പാത്തി മോഡല്‍ പൈതൃക സംരക്ഷണത്തിനുള്ള ആലോചനകള്‍  നടന്നിരുന്നു. കൊച്ചി മട്ടാഞ്ചേരി, കൊടുങ്ങല്ലൂര്‍ മുസരിസ് പൈതൃക സംരക്ഷണം തുടങ്ങിയവയുടെ  മാതൃകയിലാണ് പുതിയ പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.
പഴമ നിലനില്‍ക്കുന്നതും  പുതിയ തലമുറയ്ക്ക് അക്കാദമിക് സംഭാവനകള്‍ സാധ്യമാകുന്നതുമായ കെട്ടിടങ്ങളുടെ സംരക്ഷണം ഇതോടെ  സാധ്യമാകും. ഇടുങ്ങിയ നിരത്തുകളും മരത്തില്‍ പണിതീര്‍ത്ത വീടുകളും മുസ്‌ലിം പള്ളികളും പുതിയ  തലമുറയെ ഇന്നും ആകര്‍ഷിക്കുന്നുണ്ട്. പൂര്‍ണമായും മരത്തില്‍ പണിതതും നടുമുറ്റത്തോട് കൂടിയ  അറകളും നെല്ലറയും പത്തായവുമുള്ളതുമായ നിരവധി വീടുകള്‍ ഇപ്പോഴും അങ്ങാടിയിലുണ്ട്. ഇവ പഴമയോടെ  വീട്ടുകാര്‍ക്ക് തന്നെ നിലനിര്‍ത്തി കൊണ്ടു പോകാവുന്നതാണ് പദ്ധതി. ന
പദ്ധതിയുടെ മുന്നോടിയായുള്ള  ആലോചനയോഗം പൊന്നാനി ടൗണിലെ കൊങ്ങണം വീട്ടില്‍ വെച്ച് നടന്നു. സ്പീക്കര്‍ക്ക് പുറമെ  ചരിത്രകാരന്‍ ഡോ.ഇംതിയാസ്, പൊന്നാനിയുടെ ചരിത്രകാരന്‍ ടി.വി.അബ്ദുറഹിമാന്‍ കുട്ടി,  പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി, വിപിഹുസൈന്‍കോയ തങ്ങള്‍,  പി.വി.അയ്യൂബ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
  അതേസമയം അങ്ങാടിയിലെ പഴക്കം ചെന്ന  കെട്ടിടങ്ങള്‍ അടുത്ത ദിവസം തന്നെ പൊളിച്ചുനീക്കാന്‍ തുടങ്ങും .മാര്‍ച്ച് 10 നകം കെട്ടിടങ്ങള്‍  പൊളിക്കാനാണ് തീരുമാനം .അങ്ങാടിയിലെ കെട്ടിടങ്ങള്‍ പൈതൃക പദ്ധതിയില്‍  ഉള്‍പ്പെടുത്തിയതാണെങ്കിലും ഇത് പൊളിച്ചു നീക്കി വിടുകള്‍ മാത്രം സംരക്ഷിക്കാനാണ് നഗരസഭയുടെ  തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  31 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  8 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  9 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  9 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago