HOME
DETAILS
MAL
പെട്ടെന്നുള്ള ആ 'സ്ഥലംമാറ്റം' എന്തിനായിരുന്നു?
backup
February 28 2020 | 05:02 AM
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് ഉത്തരവാദികളായ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഉടന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്കിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധറിനെ അന്നു രാത്രിതന്നെ സ്ഥലം മാറ്റിയ നടപടി വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്രം. സാധാരണ സ്ഥലം മാറ്റമാണുണ്ടായതെന്നും ജഡ്ജിയുടെ അനുമതി നേടിയ ശേഷമാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു.
ഈ മാസം 12നുതന്നെ മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാനുള്ള ശുപാര്‍ശ സുപ്രിംകോടതി കൊളിജീയം കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അസാധാരണ വേഗത്തിലാണ് ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയും സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതെന്നാണ് ആരോപണം.
മുരളീധറിനെ സ്ഥലം മാറ്റിയ നടപടി കടുത്ത വിമര്‍ശനത്തിനാണ് കാരണമായത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും നടപടിയെ വിമര്‍ശിച്ചു. സ്ഥലംമാറ്റപ്പെടാത്ത ധീരനായ ജഡ്ജി ലോയയെ നിങ്ങള്‍ക്ക് ഓര്മയില്ലേയെന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. മുരളീധറിനെ അര്‍ധരാത്രി സ്ഥലം മാറ്റിയത് ഇപ്പോള്‍ ഞെട്ടലല്ലാതെ മാറിയിരിക്കുന്നുവെന്നും സംഭവം ദുഃഖകരവും ലജ്ജാകരവുമാണെന്നാണ് പറയേണ്ടതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് രാജ്യത്തെ ജുഡീഷ്വറിയില്‍ വിശ്വാസമര്‍പ്പിച്ച് കഴിയുന്നത്. കൈയൂക്ക് നീതി നടപ്പാക്കി അവരുടെ വിശ്വാസം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നുതെന്നും പ്രിയങ്ക കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."