HOME
DETAILS
MAL
രാഷ്ട്രപതിക്ക് പരാതി നല്കി കോണ്‍ഗ്രസ്
backup
February 28 2020 | 05:02 AM
ന്യൂഡല്‍ഹി: തലസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്കു നിവേദനം നല്കി. ഇന്നലെ സോണിയാഗാന്ധി, മന്മോഹന് സിങ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തിയാണ് രാഷ്ട്രപതിയെ കണ്ടത്.
കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ക്കെതിരേ രൂക്ഷമായി പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍, അക്രമസംഭവങ്ങളില്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."