HOME
DETAILS
MAL
എ.എ.പിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ ഇരട്ടി ശിക്ഷയെന്ന് കെജ്രിവാള്
backup
February 28 2020 | 05:02 AM
ന്യൂഡല്‍ഹി: തലസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങള്‍ക്കിടെ ഇന്റലിജന്‍സ് ജീവനക്കാരനെ ഓടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കെജ്രിവാള്. ഈ സംഭവത്തില്‍ എ.എ.പി നേതാവ് താഹിര്‍ ഹുസൈനടക്കം പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ഇതി നു പിന്നാലെ, താഹിര്‍ ഹുസൈനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ എ.എ.പിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിനു പിന്നില്‍ ആരായാലും നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയ കെജ്രിവാള്, അതില്‍ തന്റെ പാര്‍ട്ടിക്കാര്‍ക്കോ മന്ത്രിസഭാംഗങ്ങള്‍ക്കോ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ ഇരട്ടി ശിക്ഷ നല്‍കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഇന്റലിജന്‍സ് ബ്യൂറോ ഓഫിസറായ അന്‍കിത് ശര്‍മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്.
അന്‍കിത് ശര്‍മയെ കൊന്നതില്‍ എ.എ.പി മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കടക്കം പങ്കുണ്ടെന്നാരോപിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."