HOME
DETAILS

സുനില്‍ വധം; ഒരാള്‍ കൂടി പിടിയില്‍

  
backup
March 05, 2017 | 7:50 PM

%e0%b4%b8%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%aa



പെരുമ്പാവൂര്‍: അരുവപ്പാറ സുനില്‍ വധകേസില്‍ ഒരാളെ കൂടി കുറുപ്പംപടി പൊലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതി കൊല്ലപ്പെട്ട സുനിയുടെ അയല്‍വാസിയായ അരുവാപ്പാറ ചെറങ്ങര വീട്ടില്‍ സനു ചന്ദ്രന്‍(22) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി മൂന്നാര്‍, കോതമംഗലം, അടിമാലി എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. കേസിലെ നാല് പ്രതികളും ഒരുമിച്ചായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇടയ്ക്ക് വച്ച് പ്രതി ഒറ്റക്ക് മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് പ്രതിയുടെ ബന്ധുക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ കിഴക്കമ്പലം താമരച്ചാലുള്ള പ്രതിയുടെ അകന്ന ബന്ധുവിന്റെ വീട്ടില്‍ നിന്നും കസ്റ്റഡിലെടുക്കുകയായിരുന്നു.
പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ യാക്കോബ്, എ.എസ്.ഐ സെയ്ത്, എസ്.സി.പി.ഒമാരായ ബിജു, സിറാജ് എന്നിവരുണ്ടായിരുന്നു. വീടിനടുത്ത് പരസ്യമായി മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതികളായ നാല് പേരും ചേര്‍ന്ന് വേങ്ങൂര്‍ മുനിപ്പാറ കൊമ്പനാട് കളത്തിപ്പടി വീട്ടില്‍ കുറുമ്പന്‍ മകന്‍ സുനില്‍ (40)നെ മര്‍ദ്ദിച്ച് കൊന്നതാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ 21നാണ് സംഭവം നടന്നത്. പിടിയിലായ സനു വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. നേരത്തെ കേസിലെ ഒന്നാം പ്രതി അരുവപ്പാറ മാലിക്കുടി വീട്ടില്‍ ബേസില്‍ (23), മൂന്നാം പ്രതി നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്പില്‍ വീട്ടില്‍ അമല്‍ (24) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നാലാം പ്രതി എളമ്പിള്ളി വീട്ടില്‍ റോബിന്‍ വര്‍ഗീസ് (23)നെ കൂടി പിടികൂടാനുണ്ട്.
കൊല്ലപ്പെട്ട സുനില്‍ പട്ടികജാതി വിഭാഗത്തിലുള്ള ആളായതിനാല്‍ മുവാറ്റുപുഴ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago