HOME
DETAILS
MAL
ഖത്തര്‍ സെമിയില്‍
backup
January 25 2019 | 18:01 PM
അബൂദബി: ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ സെമിയില്‍ പ്രവേശിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഖത്തര്‍ ഏഷ്യന്‍ കപ്പിന്റെ സെമിയിലെത്തുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. കളിയിലുടനീളം ദക്ഷിണകൊറിയക്കായിരുന്നു ആധിപത്യം. 78-ാം മിനുട്ടില്‍ ലോങ് റേഞ്ചില്‍നിന്ന് അബ്ദുല്‍ അസീസ് ഹാതിമാണ് ഖത്തറിന്റെ വിജയഗോള്‍ നേടിയത്. അധികം വൈകും മുമ്പ് കൊറിയ ഖത്തറിന്റെ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ ഖത്തര്‍ രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."