HOME
DETAILS

ടൂറിസത്തിന്റെ മറവില്‍ മദ്യമൊഴുക്കാന്‍ അനുവദിക്കരുത്: എ.കെ ആന്റണി

  
backup
March 05, 2017 | 7:53 PM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a6





കോഴിക്കോട്: ടൂറിസത്തിന്റെ മറവില്‍ കേരളത്തില്‍ ഒരൊറ്റ മദ്യഷാപ്പും ബാറുകളും അനുവദിക്കരുതെന്നും അത്തരമൊരു നീക്കത്തിനെതിരേ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനം തെരുവിലിറങ്ങണമെന്നും എ.കെ ആന്റണി എം.പി.  മദ്യം കുടിക്കാനായി ടൂറിസ്റ്റുകള്‍ ആരും കേരളത്തിലേക്ക് വരേണ്ടതില്ലെന്നും ആന്റണി പറഞ്ഞു. തലക്കുളത്തൂര്‍ മിയാമി കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി 'ത്രിവര്‍ണസംഗമം വസുധൈവ കുടുംബകം' എന്ന ശീര്‍ഷകത്തില്‍ ഒരുക്കിയ കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 സ്ത്രീകള്‍ ആക്രമിക്കപ്പെടാനുള്ള പ്രധാന കാരണവും കുറ്റവാളികളെ സൃഷ്ടിക്കുന്നതിനും സമൂഹത്തില്‍ കൂടിവരുന്ന ലഹരി ഉപയോഗമാണെന്നും  ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. കേരളം കടന്നുപോകുന്നത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണെന്നും പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ കേവലം മുദ്രാവാക്യം വിളികളോ സമരമോ തെരഞ്ഞെടുപ്പു കാലത്തെ ബഹളമോ മാത്രമല്ലെന്നും പാരിസ്ഥിതിക വിഷയങ്ങളും ജൈവ കൃഷി പ്രോത്സാഹിപ്പിക്കലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണമെന്നും നടി മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ശബ്ദങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസവും പിന്തുണയും നല്‍കുന്ന നേതാവാണ് വി.എം സുധീരനെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.  
മുഖ്യാതിഥിയായ നടി മഞ്ജു വാര്യരും വി.എം സുധീരന്റെ പത്‌നി ലത സുധീരനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായി. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, എം.പി മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബെഹ്‌നാന്‍, എ.ഐ.സി.സി അംഗം പി.വി ഗംഗാധരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, സെക്രട്ടറിമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. കെ ജയന്ത്, മുന്‍ മന്ത്രിമാരായ പി സിറിയക് ജോണ്‍, അഡ്വ. പി ശങ്കരന്‍, അഡ്വ. എം ടി പത്മ, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. എം വീരാന്‍കുട്ടി, കെ.സി അബു സംസാരിച്ചു. പി.എം അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  a few seconds ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  40 minutes ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  43 minutes ago
No Image

ജിസിസി ഏകീകൃത വിസ 2026 മുതൽ; ലളിതമായ അപേക്ഷാ ക്രമം, എല്ലാവർക്കും മെച്ചം | GCC unified visa

uae
  •  an hour ago
No Image

കോട്ടക്കലിൽ വൻതീപിടിത്തം: '200 രൂപ മഹാമേള' സ്ഥാപനം പൂർണമായി കത്തിനശിച്ചു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Kerala
  •  an hour ago
No Image

യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും ക്രൂരത: പ്രതികൾ അറസ്റ്റിൽ

crime
  •  an hour ago
No Image

സൗദിയിലെ അല്‍കോബാറില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  an hour ago
No Image

വൈദ്യുതി കണക്ഷൻ നിരക്ക് കിലോവാട്ട് അടിസ്ഥാനത്തിലേക്ക്: ഉയർന്ന തുക ശുപാർശ ചെയ്ത് കെഎസ്ഇബി

Kerala
  •  2 hours ago
No Image

ബഹ്‌റൈൻ: ഇനി ക്യാമ്പിംഗ് സീസണ്‍ കാലം; രജിസ്‌ട്രേഷന്‍ 20 മുതൽ

bahrain
  •  2 hours ago
No Image

വെടിനിർത്തൽ കരാറിന് വില കൽപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണവും ഉപരോധവും തുടരുന്നു, മുന്നറിയിപ്പുമായി യുഎൻ; അന്താരാഷ്ട്ര സേന ഉടനെന്ന് ട്രംപ്

International
  •  2 hours ago