HOME
DETAILS

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

  
Web Desk
March 06, 2026 | 12:35 PM

False theft accusation Neighbour arrested in Kasaragod womans suicide

കാസർകോട്: വ്യാജ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയെ പൊലിസ് അറസ്റ്റ് ചെയ്തു. പൊവ്വൽ സ്വദേശി ആയിഷയെയാണ് ആദൂർ പൊലിസ് പിടികൂടിയത്. നാലത്തടുക്ക സ്വദേശിനി ജസീല (24) ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മരണത്തിന് തൊട്ടുമുമ്പ് ജസീല പകർത്തിയ വീഡിയോ ആണ് കേസിൽ നിർണ്ണായകമായത്. സുഹൃത്തിന്റെ ഉമ്മയുടെ സ്വർണ്ണം താൻ മോഷ്ടിച്ചുവെന്ന് ആയിഷ നാട്ടിലാകെ പ്രചരിപ്പിച്ചുവെന്ന് ജസീല വീഡിയോയിൽ പറയുന്നു.

"ഞാൻ സ്വർണ്ണം എടുത്തിട്ടില്ല. മോഷ്ടിക്കാത്ത സ്വർണ്ണം താൻ എങ്ങനെ തിരിച്ചു നൽകാനാണ്? താൻ ആരുടെയൊക്കെയോ കൂടെ കോഴിക്കോട് പോയി റൂമെടുത്തു എന്നടക്കം ഇവർ പറഞ്ഞുപരത്തുന്നു. എനിക്ക് നീതി വേണം, എന്റെ മരണശേഷം ഇവർക്ക് ശിക്ഷ വാങ്ങി നൽകണം എന്നും ജസീല വീഡിയോയിൽ വ്യക്തമാക്കി.

അപമാനഭാരം താങ്ങാനാവാതെയാണ് ജസീല ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പൊലിസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ജസീലയുടെ മാതാവ് പറഞ്ഞു. ജസീല നൽകിയ പരാതി സ്വീകരിക്കാൻ ആദൂർ പൊലിസ് തയ്യാറായില്ല എന്നും വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെയാണ് ജസീലയെ ചോദ്യം ചെയ്തത് എന്നും കുടുംബം ആരോപിച്ചു. മാല നഷ്ടപ്പെട്ടവർക്കൊപ്പമാണ് പൊലിസും ഭർതൃവീട്ടുകാരും നിലയുറപ്പിച്ചത്. ഇത് ജസീലയെ മാനസികമായി തളർത്തിയിരുന്നു. പിന്നാലെയാണ് മൊബൈലിൽ വീഡിയോ ചിത്രീകരിച്ച ശേഷം ആത്മഹത്യ ചെയതത്.

നാട്ടിലാകെ മോഷണക്കുറ്റം പ്രചരിപ്പിച്ച് ജസീലയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലിസ് അറിയിച്ചു.

 

A woman named Jaseela from Nalathadukka, Kasaragod, committed suicide after being falsely accused of stealing gold. Following the incident, the police arrested her neighbor, Ayisha, on charges of abetment of suicide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  12 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  12 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  12 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  12 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  12 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  12 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  12 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  12 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  12 days ago