HOME
DETAILS
MAL
ഒന്നാം ക്ലാസ് പ്രവേശനം
backup
March 05 2017 | 19:03 PM
കൊല്ലം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍, കുറ്റിച്ചല്‍ ജി .കാര്ത്തികേയന് മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്കൂള്‍ എന്നിവിടങ്ങളില്‍ 201718 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാന പരിധി 100000 രൂപയില്‍ കൂടാന്‍ പാടില്ല. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും ജന സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പ് സഹിതം 15 നകം പുനലൂര്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ, കുളത്തൂപ്പുഴ, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. വിശദ വിവരങ്ങള്‍ പുനലൂര്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസിലും 04752222353 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."