HOME
DETAILS
MAL
രാജ്യദ്രോഹ കേസില്‍ കനയ്യകുമാര്‍ വിചാരണ നേരിടണം: അനുമതി നല്കി കെജ്രിവാള്
backup
February 28 2020 | 14:02 PM
ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസില്‍ കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്കി. ജെ.എന്‍.യു സമരത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് നടപടി.
നാലുവര്‍ഷം മുന്‍പാണ് ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസില്‍ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ വിചാരണ ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് കേസിന്റെ നടപടികള്‍ ഏറെ കാലമായി നിലച്ചിരിക്കുകയായിരുന്നു.
ഡല്‍ഹി ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ക്കെതിരായ കേസുള്ളത്. 2016 ഫെബ്രുവരി ഒന്‍പതിന് നടന്ന സംഭവത്തില്‍ ഇക്കഴിഞ്ഞ ജനുവരി 14നാണ് ഇവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."