മണിക്കൂറുകൾ നീണ്ട ആശങ്ക:ഒടുവിൽ സഊദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് എല്ലാ യാത്രക്കാരും പുറത്തിറങ്ങി
റിയാദ്: ഒരു ദിവസം മുഴുവൻ നീണ്ട ആശങ്കക്ക് വിരാമയായി സഊദിയിലെ മൂന്ന് പ്രധാന വിമാനത്താലവങ്ങളിൽ നിന്ന് മലയാളികൾ അടക്കമുള്ള മുഴുവൻ യാത്രികരും പുറത്തിറങ്ങി. കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍നിന്ന് ഇന്ന് സഊദിയിലെ ജിദ്ദ, ദാമാം, റിയാദ് എയര്‍പോര്‍ട്ടുകളിലെത്തിയ എല്ലാ യാത്രക്കാരും പുറത്തിറങ്ങിയാതായാണ് ഒടുവിലെ വിവരം. എന്നാൽ, ഇവരെ കർശന പരിശോധനകള്‍ക്ക് ശേഷമാണ് പുറത്തിറങ്ങാൻ അനുവദിച്ചത്. മൂന്ന് എയര്‍പോര്‍ട്ടുകളിലും വിസിറ്റ് വിസയിലെത്തിയ യാത്രക്കാരെ പരിശോധനക്കായി തടഞ്ഞുവെച്ചത് ആശങ്കക്കിടയാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന റിപ്പോര്‍ട്ടകള്‍ക്ക് ശേഷം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സഊദി അധികൃതര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഉംറ തീര്‍ഥാടകരെ ഇന്നലെ തന്നെ കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍നിന്ന് തിരിച്ചയച്ചിരുന്നു. ഇതിനിടെ, ചില ഫ്‌ളൈ ദുബൈ അടക്കമുള്ള ചില കണക്ഷൻ വിമാനങ്ങൾ യാത്രികരെ തിരിച്ചു കൊണ്ട് പോകുകയും ചെയ്തിരുന്നു. വിവിധ വിമാനത്താളങ്ങൾ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിച്ചതും വ്യക്തമായ വിവരങ്ങൾ പുറത്ത് വിട്ടതുമാണ് ഒരു ദിവസം നീണ്ട അനിശ്ചിതത്വം ഉടലെടുക്കാൻ കാരണമെന്നാണ് കരുതുന്നത്. അതേസമയം, വിമാനത്താവളങ്ങളിൽ കർശന പരോശോധന നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."