HOME
DETAILS

ജനറല്‍ ആശുപത്രിക്കു വേണം 'കിടത്തി ചികിത്സ

  
backup
March 05 2017 | 19:03 PM

%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82

'
കാസര്‍കോട്: ആയിരത്തോളം രോഗികള്‍ ദിവസവും  ആശ്രയിക്കുന്ന ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രി പരിമിതികളില്‍ വീര്‍പ്പു മുട്ടുകയാണ്.  24 മണിക്കൂറും ഇവിടുത്തെ പോസ്റ്റ് മോര്‍ട്ടം കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടും ഈ ഉറപ്പ് കടലാസില്‍ ഒതുങ്ങി. നിയമ പ്രശ്‌നങ്ങള്‍  ഉയര്‍ത്തി കാട്ടി ഈ സംവിധാനം ഇപ്പോഴും പ്രാവര്‍ത്തികമാകാതെ കിടക്കുകയാണ്. ആശുപത്രിയില്‍ പത്തോളം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്.
കിടത്തി ചികിത്സക്കു വിധിക്കപ്പെടുന്ന രോഗികളെ ആശുപത്രിയിലെ മുകള്‍ നിലയിലേക്കു രോഗികളുടെ ബന്ധുക്കള്‍ ചുമന്നാണു കൊണ്ടു പോകുന്നത്. ആദ്യഘട്ടത്തില്‍ ഇവിടെ റാമ്പ് പോലും സ്ഥാപിച്ചിരുന്നില്ല. പിന്നീട് ലിഫ്റ്റുകള്‍ സ്ഥാപിച്ചെങ്കിലും ഇതിലും ആസൂത്രണ പിഴവുകള്‍ ഉണ്ടായി. സ്ഥാപിച്ച രണ്ടു ലിഫ്റ്റുകളില്‍ ഒരെണ്ണം ചെറുതായതോടെ ഇതില്‍ സ്‌ട്രെക്ച്ചര്‍ കയറ്റാന്‍ സാധിക്കാതെ വന്നു. എന്നാല്‍ സ്‌ട്രെക്ച്ചര്‍ കയറ്റാന്‍ പാകത്തിലുള്ളത് ഇടയ്ക്കിടെ പണിമുടക്കാനും തുടങ്ങിയതോടെ രോഗികളുടെയും ഇവരുടെ ബന്ധുക്കളുടെയും അവസ്ഥ ദുരിതമായി.
ജനറല്‍ ആശുപത്രിയുടെ പ്രധാന കെട്ടിടത്തില്‍ എക്‌സ്‌റേ യൂനിറ്റിനു മുറി ഇല്ലാതെ വന്നതോടെ ഇപ്പോഴും പഴയ കെട്ടിടത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഈ കേന്ദ്രത്തിലേക്കു രോഗികളെ കടുത്ത വെയിലില്‍ കൂടിയാണു സ്‌ട്രെക്ച്ചറില്‍ കൊണ്ടു പോകുന്നത്.
റേഡിയോളജി, സൈക്യാസ്ട്രി, ചര്‍മ്മ രോഗം, ഫിസിയോ തെറാപ്പി എന്നിവയിലും ഇവിടെ ഡോക്ടര്‍മാരുടെ കുറവുകള്‍ ഉണ്ട്. ഇതില്‍ പല വിഭാഗത്തിലും സ്ഥിരം ഡോക്ടര്‍മാര്‍ ഇല്ല.
പ്രധാനമായും ഈ കേന്ദ്രത്തിനു വേണ്ടത് എം.ആര്‍.ഐ സ്‌കാനിങ് യന്ത്രമാണ്. ഈ യന്ത്രം ഇവിടെ ഇല്ലാതെ വന്നതോടെ നൂറുകണക്കിനു രോഗികള്‍ ഇത്തരം സ്‌കാനിങ്ങുകള്‍ക്കു വേണ്ടി മംഗളൂരുവിലും മറ്റും പോവുകയാണ്. ഇതു രോഗികള്‍ക്കു കനത്ത ബാധ്യതയാണു വരുത്തി വെക്കുന്നത്.
നേത്രരോഗങ്ങളുടെ ശസ്ത്രക്രിയക്ക് ആധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ ഇവിടെയില്ല. യൂറോളജി വിഭാഗത്തില്‍ സര്‍ജന്‍ ഉണ്ടെങ്കിലും ഉപകരണങ്ങള്‍ ഇല്ല. ഒരു കോടി രൂപയോളം യൂറോളജി വിഭാഗത്തിനും 25 ലക്ഷത്തോളം രൂപ നേത്ര വിഭാഗത്തിനും അനുവദിച്ചാല്‍ രണ്ടു വിഭാഗം ശസ്ത്രക്രിയകളും ഇവിടെ സുഗമമായി നടത്താം. ഇതിന് അധികൃതര്‍ തയാറായാല്‍ ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഈ വിഭാഗത്തില്‍ ചികിത്സ നേടാന്‍ സാധിക്കും.
ജില്ലാ ആസ്ഥാനത്തെ ഈ ആതുര കേന്ദ്രത്തില്‍ അധികൃതരുടെ കണ്ണ് പതിഞ്ഞാല്‍ ഇവിടുത്തെ പരിമിതികള്‍ പരിഹരിച്ചു ഈ കേന്ദ്രത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കും.
മഴക്കാലം വരുന്നതോടെ രോഗികളുടെ ബാഹുല്യം വര്‍ധിക്കും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് ഈ കേന്ദ്രത്തെ ദുരവസ്ഥയില്‍ നിന്നു മോചിപ്പിക്കാനുള്ള നടപടികളാണ് അധികൃതര്‍ ഉണ്ടാക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  9 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  18 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago