മുള്ളേരിയ പി.എച്ച്.സി കെട്ടിടം അടഞ്ഞു തന്നെ
ബോവിക്കാനം: പണി പൂര്‍ത്തിയായിട്ടു മൂന്നു വര്‍ഷം കഴിഞ്ഞിട്ടും മുള്ളേരിയ പ്രാഥമികാരോഗ്യകേന്ദ്രം അടഞ്ഞു തന്നെ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ദിവസേന നൂറു കണക്കിനു രോഗികള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യമുള്ള കെട്ടിടം പണിതിട്ടും ഉദ്ഘാടനം നടത്താത്തതിനാല്‍ ഉപകാരമില്ലാതെ കിടക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് അനുവദിച്ച 64 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.
2013 മേയില്‍ തുടങ്ങിയ പണി 2014 ജനുവരിയോടെ പൂര്‍ത്തീകരിച്ചു. രണ്ട് ഒ.പി വിഭാഗം, ഒരു ലബോറട്ടറി, രണ്ട് ഒബ്സര്‍വേഷന്‍ ഹാള്‍, മൂന്നു ഓഫിസ് മുറി, അഞ്ച് ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടു കൂടിയാണു കെട്ടിടം നിര്‍മിച്ചത്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന പഴയ കെട്ടിടത്തിലാണു നിലവില്‍ പി.എച്ച്.സി പ്രവര്‍ത്തിക്കുന്നത്.
പുതിയ കെട്ടിടം യാഥാര്‍ഥ്യമായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാറഡുക്ക പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും പാവപ്പെട്ട രോഗികള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."