നാട്ടിന്‍പുറങ്ങളിലെ പക്ഷികളുടെ എണ്ണം ഗണ്യമായി കുറയുന്നു
പൊന്നാനി: കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടിരുന്ന പക്ഷികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ കുറവുണ്ടാവുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇതിനു പുറമെ സംസ്ഥാനത്ത് 15 ഇനം പക്ഷികളുടെ സ്ഥിതി ആശങ്കാജനകമെന്നും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തെ പരിസ്ഥിതി സംഘടനകള്‍ കൂട്ടായി പ്രസിദ്ധീകരിച്ച സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യാ ബേര്‍ഡ്‌സ് 2020 എന്ന റിപ്പോര്‍ട്ടിലാണ് കേരളത്തിലെ 15 ഇനം പക്ഷികള്‍ ആശങ്കാജനകമായി കുറയുന്നതായി കണ്ടെത്തിയത്.
ഇ ബേര്‍ഡ് ആപ്പ് ഉപയോഗിച്ചുള്ള ഒരു കോടിയോളം പക്ഷികളുടെ നിരീക്ഷണവിവരങ്ങളാണ് പഠനത്തിനുപയോഗിച്ചത്.പതിനയ്യായിരത്തിലധികം പക്ഷിനിരീക്ഷകരുടെ കൂട്ടായ്മകള്‍ ഈ പഠനത്തില്‍ പങ്കാളികളായി.
നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്ന തീക്കുരുവി, പച്ചക്കാലി, വാനമ്പാടിക്കിളി തുടങ്ങിയവയുടെ എണ്ണത്തിലാണ് ഗണ്യമായ കുറവുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ബാണാസുര ചിലപ്പന്‍, ആഷാമ്പു ചിലപ്പന്‍,വെള്ളവയറന്‍ ഷോലക്കിളി,മലവരമ്പന്‍, നീലഗിരി മരപ്രാപ് തുടങ്ങിയ 15 ഇനം പക്ഷികളുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ പരുന്തുവര്‍ഗങ്ങള്‍, ദേശാടകരായ തീരപക്ഷികള്‍, പശ്ചിമഘട്ടത്തിലെ തദ്ദേശീയ പക്ഷികള്‍ എന്നിവയുടെ എണ്ണത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കണ്ടിരുന്ന പലപക്ഷികളെയും കാണാത്തതിനു പുറമെ പ്രാണിപിടിയന്മാരായ പക്ഷികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിനുപുറമെ കഴുകന്മാരും വംശനാശഭീഷണിയിലാണ്. ചുട്ടിക്കഴുകന്റെ എണ്ണമാണ് ഗണ്യമായി കുറവു രേഖപ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."