'അന്വേഷണത്തില്‍ ഇടപെടാനുള്ള അതിരൂപതയുടെ നീക്കം പ്രതിഷേധാര്‍ഹം'
കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തിന്റെ അന്വേഷണത്തില്‍ ഇടപെടാനുള്ള തലശേരി അതിരൂപതയുടെ നീക്കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. അത്യന്തം ഹീനമായ കുറ്റമാണ് പൊലിസിന്റെ സമര്‍ഥമായ കരുനീക്കത്തിലൂടെ പുറത്തു വന്നത്. ക്രൂരകൃത്യം പുറം ലോകം അറിയാതിരിക്കാനുള്ള ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും നടന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അതിരൂപതയുടെ ഇപ്പോഴത്തെ പ്രസ്താവന അന്വേഷണത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടിന് എതിരാണ്. ഈ നിലപാടില്‍ സി.പി.എം അപലപിക്കുന്നു.
അന്വേഷണസംഘം ന്യൂനപക്ഷ സ്ഥാപനങ്ങളെ തേജോവധം ചെയ്യുന്നുവെന്ന പ്രസ്താവന അന്വേഷണത്തിലെ കൃത്യമായ ഇടപെടലാണ്. പ്രസവം നടന്ന ആശുപത്രിയില്‍ കുട്ടി പ്രായപൂര്‍ത്തിയാണെന്നു രേഖപ്പെടുത്തിയതു കുറ്റവാളികളെ ന്യായീകരിക്കാനാണ്. അവിവാഹിതയായ പെണ്‍കുട്ടിക്കു പിറന്ന കുഞ്ഞിനെ ഒരുദിവസം കൊണ്ടു ദത്തെടുക്കല്‍ കേന്ദ്രത്തിലേക്കു മാറ്റുന്നതിനും കൂട്ടു നിന്നത് ആശുപത്രി അധികൃതരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പോക്‌സോ നിയമത്തിലെ 191 വകുപ്പിന്റെ ലംഘനമാണു ആശുപത്രി അധികൃതര്‍ നടത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണു പ്രസ്താവനയിലൂടെ അതിരൂപത ന്യായീകരിക്കുന്നത്.
സഭാ അധികൃതരുടെ ഇത്തരം നിലപാടുകള്‍ക്കെതിരേ സമൂഹത്തില്‍ നിന്നു പ്രതികരണം ഉയരണം. കുറ്റവാളികളെ ന്യായീകരിക്കാനും അന്വേഷണത്തില്‍ ഇടപെടാനുള്ള അതിരൂപതയുടെ പ്രസ്താവന സംബന്ധിച്ച് സണ്ണി ജോസഫ് എം.എല്‍.എ പ്രതികരിക്കണമെന്നും പി. ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."