മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസത്തിന് മുസ്‌ലിംകള്‍ക്ക് സംവരണം വരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളുകളിലും കോളജുകളിലും മുസ്‌ലിംകള്‍ക്ക് അഞ്ചുശതമാനം സംവരണമേര്‍പ്പെടുത്താനൊരുങ്ങി എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന സഖ്യസര്‍ക്കാര്‍.
വരാനിരിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ പാസാക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് പറഞ്ഞു.വിദ്യാഭ്യാസ മേഖലയ്ക്കുപുറമെ തൊഴില്‍ മേഖലയിലും സംവരണമേര്‍പ്പെടുത്താനുള്ള സാധ്യതകള്‍ ആരായുന്നുണ്ടെന്നും അതിനുള്ള നിയമോപദേശങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയുണ്ടായിരുന്ന ബി.ജെ.പി-ശിവസേന സഖ്യസര്‍ക്കാര്‍ കോടതി ഉത്തരവുണ്ടായിട്ടുപോലും മുസ്‌ലിംകള്‍ക്കു സംവരണം നടപ്പാക്കിയിരുന്നില്ലെന്ന് എന്‍.സി.പി അംഗം കൂടിയായ നവാബ് മാലിക് പറഞ്ഞു.
കോണ്‍ഗ്രസ് നിയമസഭാംഗം ശരത് റാന്‍പിസിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഈ വിഷയത്തില്‍ ഭരണമുന്നണിയില്‍തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."