HOME
DETAILS

ഭരണഘടനയെ അറിഞ്ഞത് 50 ലക്ഷം പേര്‍

  
backup
January 25 2019 | 19:01 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-50-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82

 


തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചു ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭയും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയില്‍ ക്ലാസ് നല്‍കിയത് 50 ലക്ഷത്തോളം പേര്‍ക്ക്.
ഭരണഘടനയുടെ പ്രാഥമികവും അടിസ്ഥാനപരവുമായ വിവരങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം 26നാണ് ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരുലക്ഷം റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ 50 ലക്ഷം പേര്‍ക്ക് ക്ലാസുകള്‍ പൂര്‍ത്തിയാക്കി. 18,013 വാര്‍ഡുകളില്‍ ക്ലാസുകള്‍ നടന്നു. ഇതോടൊപ്പം ജില്ലാതലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമവും നടത്തി. പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ വഴി അവരുടെ പഠനാനുബന്ധ പ്രവര്‍ത്തനമായി 15 പേര്‍ വീതം പങ്കെടുത്ത 60,000 ക്ലാസുകളും സംഘടിപ്പിച്ചു.
സാധാരണക്കാര്‍ക്ക് എളുപ്പം മനസിലാക്കാവുന്ന തരത്തില്‍ പുറത്തിറക്കിയ പുസ്തകത്തെ ആധാരമാക്കിയായിരുന്നു ക്ലാസുകള്‍. ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, ആമുഖം, പ്രധാന മൗലികാവകാശങ്ങള്‍, ഭരണഘടനയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിളുകള്‍, പൗരന്‍മാരുടെ മൗലികമായ കടമകള്‍ തുടങ്ങിയ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചതാണ് പുസ്തകം. 


പരിപാടിയുടെ ഭാഗമായി സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി. എസ് ശ്രീകലയുടെ നേതൃത്വത്തില്‍ ജനുവരി 14ന് കാസര്‍കോട് നിന്നും ആരംഭിച്ച ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്ര 24ന് തിരുവനന്തപുരം വെങ്ങാനൂരില്‍ സമാപിച്ചു. യാത്ര കടന്നുപോയ 52 കേന്ദ്രങ്ങള്‍ക്കും നവോത്ഥാന നായകരുടെ പേരുകളാണ് നല്‍കിയത്. മന്ത്രിമാര്‍, എം.പിമാര്‍ എം.എല്‍.എമാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ സ്വീകരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഈ മാസം 27 വരെ നിയമസഭാ ഹാളും മ്യൂസിയവും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്.
ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ സമാപനം കുറിച്ചുള്ള ഭരണഘടനാ സംരക്ഷണസംഗമം ഇന്ന് വൈകിട്ട് 4.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാക്ഷരതാ മിഷന്റെ തുല്യത പഠിതാക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങി 25,000 പേര്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago